HOME
DETAILS

വന്യമൃഗശല്യം നഷ്ടപരിഹാരം ഇരട്ടിയാക്കിജില്ലയ്ക്ക് മാത്രമായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം; വിളനാശത്തിനുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കും

  
backup
July 08 2018 | 07:07 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0

 

കണ്ണൂര്‍: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ആള്‍നാശമുണ്ടാവുന്ന സംഭവങ്ങളില്‍ നഷ്ടപരിഹാരം അഞ്ച് ലക്ഷമായിരുന്നത് 10 ലക്ഷം രൂപയും കൃഷിനാശമുള്‍പ്പെടെയുള്ളവയുടെ നഷ്ടപരിഹാരം നിലവിലുള്ളതിന്റെ ഇരട്ടിയുമാക്കിയതായി മന്ത്രി കെ. രാജു. ജില്ലയിലെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് ലക്ഷവും നിയമപരമായ അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ബാക്കി തുകയും നല്‍കണം. മറ്റ് നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം മൂന്നു മാസത്തിനകം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ആനപ്രതിരോധ സംവിധാനം ഇല്ലാത്ത സ്ഥലങ്ങളില്‍ അത് നിര്‍മിക്കുന്നതിന് സംവിധാനമൊരുക്കും. കേളകം പഞ്ചായത്തിലൂടെ കടന്നുപോകുന്ന 9.25 കിലോമീറ്റര്‍ ആനപ്രതിരോധ മതില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും നീളമേറിയതാണെന്നും അതിനോട് ചേര്‍ന്ന് 2.1 കിലോമീറ്റര്‍ കൂടി പണിയാന്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കണ്‍വീനറുമായി രൂപീകരിച്ച ജനജാഗ്രതാ സമിതികള്‍ മൂന്ന് മാസത്തിലൊരിക്കലെങ്കിലും യോഗം ചേര്‍ന്ന് പ്രദേശത്തെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു. വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകള്‍ക്കു പുറമെ വന്യമൃഗശല്യമുള്ള സമീപ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം. നിലവില്‍ സൗരോര്‍ജ വേലി കേടായിക്കിടക്കുന്ന പ്രദേശങ്ങളില്‍ അവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്ത് പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള സംവിധാനമൊരുക്കും.
വന്യമൃഗശല്യമുണ്ടാകുന്ന പ്രദേശങ്ങളില്‍ ഉടനെയെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) നിലവില്‍ കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകള്‍ക്കായി ഒരു ടീം എന്നതിനു പകരം ഓരോ ജില്ലയ്ക്കും ഓരോ ടീമിനെ നല്‍കും. ഇതിലെ അംഗസംഖ്യ വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് പുറമെ പ്രാദേശിക ജനങ്ങളുടെ സേവനം കൂടി ലഭ്യമാക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കും. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരികെ കാട്ടിലെത്തിക്കുന്നതിന് കുങ്കിയാനകളുടെ സേവനം ലഭ്യമാക്കും. ഇതിനായി മൂന്ന് ആനകളെ തമിഴ്‌നാട്ടിലേക്ക് പരിശീലനത്തിന് അയച്ചിട്ടുണ്ട്. വനാതിര്‍ത്തിയില്‍ ജണ്ട കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ജനപ്രതിനിധകളുടെ സാന്നിധ്യത്തില്‍ രമ്യമായി പരിഹരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ആറളം ഫാമിലേതുള്‍പ്പെടെ വനനിബിഢമായിക്കിടക്കുന്നതും വന്യമൃഗശല്യം നേരിടുന്നതുമായ പ്രദേശങ്ങള്‍ ന്യായമായ നഷ്ടപരിഹാരം നല്‍കി വനംവകുപ്പ് ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് സി. കേശവന്‍, എ.പി.സി.സി.എഫ്(കോഴിക്കോട്) പ്രദീപ് കുമാര്‍, അസി. കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡി.എഫ്.ഒ സുനില്‍ പാമിഡി, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്(പാലക്കാട്) ബി. അഞ്ജന്‍ കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ആറളം ഫാം പ്രതിനിധി സംസാരിച്ചു.

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago