HOME
DETAILS
MAL
രാഷ്ട്രീയ ചായ്വ്: ബി.എല്‍.ഒമാര്ക്കെതിരേ കലക്ടര്‍ക്ക് പരാതി നല്കി
backup
April 03 2019 | 07:04 AM
പയ്യന്നൂര്‍: മണ്ഡലത്തിലെ കരിവെള്ളൂര്‍, കാങ്കോല്‍ആലപ്പടമ്പ്, എരമം കുറ്റൂര്‍ എന്നീ പഞ്ചായത്തുകളിലെ ചില ബി.എല്‍.ഒമാര്‍ രാഷ്ട്രീയ പക്ഷപാതിത്വം കാട്ടുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് പയ്യന്നൂര്‍ മണ്ഡലം സ്റ്റിയറിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്കി.
മരിച്ചവരുടെയും ബുത്തുകളില്‍ സ്ഥിരതാമസമില്ലാത്തവരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തയാറാകത്തത് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഇത്തരം ബി.എല്‍.ഒ മാര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും യു.ഡി.എഫ് കമ്മിറ്റി ആരോപിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ച യു.ഡി.എഫ് പോസ്റ്ററുകളും ബോര്‍ഡുകളും വ്യാപകമായി സി.പി.എം പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നതായും യുഡിഎഫ് കമ്മിറ്റി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."