വിദ്യാഭ്യാസ ഓഫിസുകള്‍ക്കു മുന്നില്‍ കെ.പി.എസ്.ടി.എ ധര്‍ണ
ചെറുവത്തൂര്‍: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തി. വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, മുഴുവന്‍ അധ്യാപക നിയമനങ്ങളും അംഗീകരിച്ച് ശമ്പളം നല്‍കുക, ബ്രോക്കണ്‍ സര്‍വിസ് പ്രശ്നം പരിഹരിക്കുക, ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണ കെ.പി.എസ്.ടി.എ സംസ്ഥാന നിര്‍വാഹക സമിതി അംഗം പി. ശശിധരന് ഉദ്ഘാടനം ചെയ്തു.
കെ. ശ്രീനിവാസന് അധ്യക്ഷനായി. ജി.കെ ഗിരിജ, കെ. രാജീവന്, രാമചന്ദ്രന് അടിയോടി, ടി. മധുസൂദനന്, പി. ചന്ദ്രമതി, ഗീത മുട്ടത്ത്, സി.എം മോഹന്‍ദാസ്, പി. ഗോപാലകൃഷ്ണന്, കെ.വി വിനോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."