കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട്് മത്സ്യമാര്‍ക്കറ്റില്‍ ഇന്നലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. രാസവസ്തുക്കള്‍ ണ്ടേചണ്ടണ്ടര്ത്ത മത്സ്യം വില്പനക്ക് എത്തുന്നുണ്ടോ എന്നറിയാനായിരുന്നു പരിശോധന. പുലര്‍ച്ചെ നാലിനായിരുന്നു ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റിലെത്തിയത്. ഒരു വനിതാ ഉദ്യോഗസ്ഥയടക്കം അഞ്ചു പേരടങ്ങുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കണ്ണൂര്‍, പരപ്പനങ്ങാടി, അമ്പലപ്പുഴ, കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള മത്സ്യവാഹനങ്ങള്‍ വരുന്ന സമയം നോക്കിയാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്.
എത്തിയ മുഴുവന്‍ മത്സ്യവണ്ടികളിലെയും മത്സ്യങ്ങളില്‍ നിന്നു സാംപിളുകള്‍ ശേഖരിച്ചു പരിശോധനക്കു വിധേയമാക്കിയെങ്കിലും രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ കണ്ടെത്തിയില്ലെന്നാണ് വിവരം.
രാസവസ്തുവെന്ന പ്രചാരണം വ്യാപകമായതിനെ തുടര്‍ന്ന് കച്ചവടം പകുതിയായി കുറഞ്ഞിരിക്കുകയാണെന്നും വിറ്റു തീരാത്തതിനാല്‍ പലപ്പോഴും മത്സ്യം ഒഴിവാക്കേണ്ടതായി വരുന്നതായും കാഞ്ഞങ്ങാട് മാര്‍ക്കറ്റില്‍ അത്തരം മത്സ്യങ്ങള്‍ എത്തുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിപ്പ് നല്‍കണമെന്നും മത്സ്യ വില്പനക്കാര് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."