ദേശീയപാതയുടെ തകര്‍ച്ച; വാട്സ്ആപ് ഗ്രൂപ്പ് സമരത്തിന്
കാസര്‍കോട്: വാട്സ് ആപിലൂടെ രൂപംകൊണ്ട കൂട്ടായ്മ പൊട്ടിപ്പൊളിഞ്ഞ ദേശീയപാത നന്നാക്കണമെന്നാശ്യപ്പെട്ട് സമര രംഗത്ത്.
10നു രാവിലെ 10നു വിവിധ ക്ലബുകളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഏരിയാലില്നിന്നു ദേശീയപാതയിലൂടെ പുലിക്കുന്നിലുള്ള പൊതുമരാമത്ത് ദേശിയപാത വിഭാഗം ഓഫിസിലേക്ക് മാര്‍ച്ച് നടത്താനാണ് കൂട്ടായ്മയുടെ തീരുമാനം.
2015ല്‍ രൂപീകരിച്ച വാട്സ് ആപ് ഗ്രൂപ്പ് അന്ന് പെര്‍വാട് മഞ്ചേശ്വരം ദേശീയപാത തകര്‍ന്നപ്പോള്‍ ഇടപെട്ടത് ശ്രദ്ധേയമായിരുന്നു.
കഴിഞ്ഞ ദിവസം മൊഗ്രാല്‍ പുത്തൂരില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികളായി മുഹമ്മദ് ആനെബാഗിലു (ചെയര്മാന്), കെ. രാമകൃഷ്ണന്, മഹമൂദ് കൈകമ്പ, ഉമര്‍ പാട്ലടുക്ക, നഹാറുദ്ദീന്‍ (വൈസ് ചെയര്മാന്മാര്), അബ്ദുല്‍ ലത്തീഫ് കുമ്പള (ജനറല്‍ കണ്‍വീനര്‍), ബഷീര്‍ കുമ്പള, മുഹമ്മദ് സ്മാര്‍ട്ട്, ഇമ്രാന് മഞ്ചേശ്വരം സക്കരിയ്യ ആരിക്കാടി (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."