പൊലിസിനെ കണ്ട വിദ്യാര്‍ഥികള്‍ ഉപേക്ഷിച്ച ബൈക്ക് മൈസുരുവില്‍നിന്നു കവര്‍ന്നത്
കാസര്‍കോട്: പൊലിസിനെ കണ്ടപ്പോള്‍ ബൈക്ക് ഉപേക്ഷിച്ചു വിദ്യാര്‍ഥികള്‍ ഓടിരക്ഷപ്പെട്ടു. വിദ്യാര്‍ഥികള്‍ ഉപേക്ഷിച്ച ബൈക്ക് മൈസുരുവില്‍നിന്നു കവര്‍ന്നതാണെന്നു പൊലിസിന്റെ അന്വേഷണത്തില്‍ മനസിലായി. വിവരമറിഞ്ഞ് മംഗളുരു പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രണ്ടു ദിവസം മുന്‍പാണ് അടുക്കത്ത്ബയലില്‍ വച്ച് കാസര്‍കോട് സി.ഐ സി.എ അബ്ദുറഹിമും സംഘവും വാഹനപരിശോധനക്കിടെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കിനു കൈകാണിച്ചത്. എന്നാല്‍ മൂന്നു പേര് സഞ്ചരിച്ചിരുന്ന ബൈക്ക് പൊലിസിനെ കണ്ടപ്പോള്‍ ദൂരെ നിര്‍ത്തുകയും ബൈക്കിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടുകയുമായിരുന്നു. മൈസുരു പാലസിനു സമീപത്തെ മനോജ് എന്നയാളുടെ പള്‍സര്‍ ബൈക്ക് കഴിഞ്ഞ മെയ് അഞ്ചിനാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
കാസര്‍കോട് പൊലിസിന്റെ സഹായത്തോടെ ബൈക്ക് ഓടിച്ച വിദ്യാര്‍ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."