മത്സ്യത്തൊഴിലാളികള്‍ ദേശവ്യാപകമായി പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യമേഖലയോടു കാട്ടുന്ന അവഗനക്കെതിരെ ഈ മേഖലയിലെ വിവിധ സംഘനകളുടെ ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ദേശവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടലും കായലും തീരപ്രദേശവും ടൂറിസം-നിര്‍മാണ ലോബികള്‍ക്കായി തീറെഴുതാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി 'സാഗര്‍മാല' പദ്ധതിയിലൂടെ 54 വന്‍കിട തുറമുഖങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ഇതു ഭീഷണിയാണ്. ട്രോളിങ് നിരോധനം 90 ദിവസമായി വര്‍ധിപ്പിക്കണമെന്നും മണ്ണെണ്ണയും ഡീസലും ന്യായവിലയ്ക്ക് നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടായില്ല. കടലിലെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഉറപ്പ് നാളിതുവരെ പാലിക്കപ്പെട്ടില്ല. ഇതിനെല്ലാം പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ മുന്നോടിയായി മെയ് 13ന് കൊച്ചിയില്‍ കടലില്‍ വള്ളങ്ങള്‍ അണിനിരത്തി പ്രതിഷേധം നടത്തുമെന്ന് നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ടി.പീറ്റര്‍ പറഞ്ഞു. ജൂണ്‍ 10ന് കന്യാകുമാരിയില്‍ നിന്നും പ്രചാരണ ജാഥ ആരംഭിച്ച് 27ന് ചെന്നൈയില്‍ സമാപിക്കും. മറ്റു സംസ്ഥാനങ്ങളില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ പ്രത്യക്ഷ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആന്റോ ഏലിയാസ്(കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍), റൊമാന്‍സ്‌വി (കന്യാകുമാരി ഡീപ് സീഗോയിങ് ആര്‍ട്ടിസാനല്‍ ഫിഷ് വര്‍ക്കേഴ്‌സ് യൂനിയന്‍), ഡോ: ആര്‍.വി.കുമാരവേലു (വങ്കകടല്‍ മീന്‍ തൊഴിലാളര്‍ സംഘം), ബേബി ജോണ്‍ (പീപ്പിള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് ഇനയം പോര്‍ട്ട്), സേസഡിമ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."