HOME
DETAILS
MAL
വിമാനത്താവളം-മാനന്തവാടി റോഡ്: സര്‍വേ തുടങ്ങി
backup
April 03 2019 | 07:04 AM
കേളകം: മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിന്നും മാനന്തവാടി വരെ നിര്‍മ്മിക്കുന്ന നാലുവരിപ്പാതയ്ക്കായുള്ള സര്വേപുരോഗമിക്കുന്നു. ദേശീയപാത അതോരിറ്റിയ്ക്കു വേണ്ടി ബംഗലൂരു കേന്ദ്രമായ ഏജന്‍സിയാണ് സര്വേനടത്തുന്നത്. നിലവിലെ രണ്ടുവരിപ്പാതയാണ് നാലുവരിപ്പാതയായുയര്ത്തുന്നത്. റോഡിന്റെ ചെരിവ്, കയറ്റങ്ങള്‍, ഇറക്കങ്ങള്‍, ഭൂമി ശാസ്ത്രപരമായ മറ്റു പ്രത്യേകതകള്‍ ഈ വഴി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം മറ്റു പ്രത്യേകതകള്‍ തുടങ്ങിയ കാര്യങ്ങളാണ് പഠനവിധേയമാക്കുന്നത്. ഓരോ നൂറു മീറ്ററിലേയും വിവരങ്ങളാണ് ശേഖരിക്കുന്നത്. മാനന്തവാടി ഗാന്ധി സര്‍ക്കിളില്‍ നിന്നും തുടങ്ങിയ സര്‍വേ നിലവില്‍ കേളകത്തെത്തിയിട്ടുണ്ട്. മുന്‍പും നിര്‍ദിഷ്ട പാതയ്ക്കായി സര്‍വേ നടന്നിരുന്നു. പല ഘട്ടങ്ങളായാണ് നടപടികള്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."