ഉന്നത വിദ്യാഭ്യാസ രംഗത്ത് വരാനിരിക്കുന്നത് മാറ്റത്തിന്റെ സമയം: മന്ത്രി ചന്ദ്രശേഖരന്‍
പരപ്പ: സ്‌കൂള്‍ രംഗത്ത് മാത്രമല്ല ഉന്നത വിദ്യാഭ്യാസ രംഗത്തും മാറ്റത്തിന്റെ സമയമാണ് വരാനിരിക്കുന്നതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. പരപ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു വേണ്ടി എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങില്‍നിന്നു മികച്ച വിദ്യാഭ്യാസം തങ്ങളുടെ മക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്നു രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം 1.40 ലക്ഷം കുട്ടികള്‍ ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം രണ്ടുലക്ഷത്തോളം കുട്ടികളാണ് പുതുതായി പൊതുവിദ്യാലങ്ങളില്‍ ചേര്‍ന്നത്. അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. സ്‌കൂളിലെ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം പി. കരുണാകരന്‍ എം.പി നിര്‍വഹിച്ചു.
സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജനും ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം കിനാനൂര്‍-കരിന്തളം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാലയും നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാല്‍ അനുമോദന പ്രഭാഷണം നടത്തി.
പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും പന്ത്രണ്ടാം ക്ലാസില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും സര്‍വകലാശാല ഡിഗ്രി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പൂര്‍വവിദ്യാര്‍ഥിനി രേവതിയെയും ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."