ഹീറോയുടെ സ്‌പ്ലെന്റര്‍ ഐസ്മാര്‍ട് 110 ഇന്ത്യയില്‍
ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ സ്‌പ്ലെന്റര്‍ ഐസ്മാര്‍ട് 110 ഇന്ത്യയിലെത്തിച്ചു. ദില്ലി ഷോറൂമില്‍ 53300 രൂപയാണ് ഇതിന്റെ വില. ഹീറോ സ്വന്തമായി വികസിപ്പിച്ചെടുത്ത ഐ3എസ് സാങ്കേതിക വിദ്യയില്‍ ഇറക്കുന്ന രണ്ടാമത്തെ ബൈക്കാണിത്.
ഈ സാങ്കേതിക വിദ്യ പ്രകാരം ബൈക്ക് 10 സെക്കന്റ് ന്യൂട്രല്‍ ഗിയറില്‍ തുടരുകയാണെങ്കില്‍ എഞ്ചിന്‍ താനെ ഓഫ് ആകും.ക്ലച്ച് അമര്‍ത്തുന്നതോടെ ബൈക്ക് വീണ്ടും ഓണ്‍ ആവുകയും ചെയ്യും. അതുകൊണ്ടു തന്നെ ബൈക്കിന് കൂടുതല്‍ എഞ്ചിന്‍ ക്ഷമത ലഭിക്കുകയും ചെയ്യും.
ജയ്പൂരിലെ സ്വന്തം ഫാക്ടറിയില്‍ ഹീറോ വികസിപ്പിച്ചെടുത്തതാണ് ഈ പുതിയ ബൈക്ക്. നിലവിലുള്ള സ്‌പ്ലെന്ററില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഐസ്മാര്‍ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പേരു പോലെ തന്നെ കരുത്തുറ്റ 110 സിസ് എഞ്ചിനാണ് ഐസ്മാര്‍ടിന് കരുത്തുപകരുന്നത്. 4സ്പീഡ് ഗിയര്‍ ബോക്‌സാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സില്‍വര്‍, ബ്ലാക്ക്, റെഡ്-ബ്ലാക്ക്, ബ്ലൂ-ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ് എന്നീ കളറുകളിലാണ് സ്‌പ്ലെന്റര്‍ ഐസ്മാര്‍ട് 110 എത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."