സര്‍ക്കാരിനെതിരായ കേസില്‍ എം.കെ.ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകന് അഡ്വ. എം.കെ.ദാമോദരന്‍ സര്‍ക്കാരിനെതിരായ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായി.
ക്വാറി ഉടമകള്‍ക്ക് വേണ്ടിയാണ് അദ്ദേഹം കോടതിയില്‍ ഹാജരായത്. അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കു ലൈസന്‍സ് പുതുക്കി നല്കുന്നതിനു പരിസ്ഥിതി വകുപ്പിന്റെ അനുമതി നിര്‍ബന്ധമാണെന്ന സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്താണ് ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.
ഇതിനുമുമ്പും ക്വാറി ഉടമകള്‍ക്ക് വേണ്ടി ഇതേ കേസില്‍ ദാമോദരന്‍ ഹാജരായിട്ടുണ്ട്. ഹരജി വിശദമായ വാദം കേള്‍ക്കുന്നതിന് 20ലേക്ക് മാറ്റി.
ലോട്ടറി തട്ടിപ്പു കേസില്‍ സാന്റിയാഗോ മാര്ട്ടിന്, കശുവണ്ടി കോര്പറേഷന് അഴിമതിക്കേസില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് എന്നിവര്‍ക്കു വേണ്ടി ഹാജരായതിന്റെ വിവാദം തുടരവെയാണ് വീണ്ടും എം.കെ ദാമോദരന്‍ സര്‍ക്കാരിനെതിരേ കോടതിയിരിക്കുന്നത്.
ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."