HOME
DETAILS

ചായകുടിയും സൈക്കിള്‍ സവാരിയും മറ്റു ദുശ്ശീലങ്ങളും

  
backup
July 15 2016 | 08:07 AM

%e0%b4%9a%e0%b4%be%e0%b4%af%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b5%e0%b4%be

 'മറ്റു ദുശ്ശീലങ്ങളൊന്നും ഇല്ലാത്തവരാണ് ഞങ്ങള്‍. അക്കാലത്ത് കുട്ടികള്‍ക്ക് കിട്ടാവുന്ന വലിയ ദുശ്ശീലങ്ങളിലൊന്ന് എന്താണെന്നോ? പുറത്ത് നിന്ന് ചായ കുടിക്കല്‍!!'
   അമ്മയ്ക്ക് എന്ന പേരിലുള്ള രചനയില്‍ എം.ടി വാസുദേവന്‍ നായര്‍ എഴുതി.
 ഇന്നത്തെ കുട്ടികളും യുവാക്കളും ഇങ്ങിനെയൊരു ദുശ്ശീലത്തെക്കുറിച്ച് കേട്ടാല്‍ പൊട്ടിച്ചിരിച്ചെന്നിരിയ്ക്കും. മുതിര്‍ന്ന ആളുകള്‍ തങ്ങളുടെ ചെറുപ്പകാലത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുക.
  നാട്ടിലെ മുറുക്കാന്‍ കച്ചവടക്കാരന്‍ തന്റെ പരിചയക്കാരനോട് പറയുകയാണ്:
  'അല്ല, നിങ്ങളെ മോനല്ലേ സൈക്കിളും ചവിട്ടി അങ്ങിനെ വിലസിപ്പോണത്. കുട്ടികള് തലതിരിഞ്ഞ് പോയി!! എന്താ അവന്റെയൊക്കെ വിചാരം'
   ഒരു ചെറുക്കന്‍ നശിച്ച് പോവുന്നതിലുള്ള സങ്കടം കൊണ്ടു തന്നെയാവാം ഈ പറച്ചില്‍. ചിലപ്പോള്‍ വെറും പാരവെപ്പിലുള്ള മനസുഖം മാത്രമാവും ലക്ഷ്യം! എന്തായാലും ശരി, സൈക്കിള്‍ പഠിത്തം അന്നത്തെ കാലത്ത് കുട്ടികളുടെ ഒരു 'വിധ്വംസക'  പ്രവര്‍ത്തനമായിരുന്നു എന്ന് മനസ്സിലായല്ലോ!
  സിനിമയ്ക്ക് പോവുക എന്ന അതിഭയങ്കര കടുംകൈ ചെയ്യുന്ന മക്കളെക്കുറിച്ചും മറ്റൊരു കാലഘട്ടത്തില്‍ രക്ഷിതാക്കള്‍ എറെ വേവലാതിപ്പെട്ടിട്ടുണ്ട്. അന്ന് അതൊരു ഭയങ്കര വഴിപിഴക്കല്‍ തന്നെയായിരുന്നു!!
  അതിലും വിചിത്രമായ മറ്റൊരു വിഷയവുമുണ്ടായിരുന്നു മുന്‍കാലങ്ങളില്‍ അച്ഛനമ്മമാര്‍ക്ക് തീ തിന്നാന്‍. മക്കള്‍ വായനശാലയില്‍ പോവുന്നു; കാണുന്ന 'ഉണ്ടാക്കിക്കഥകള്‍'  വായിക്കുന്നു. അവ എടുത്ത് വീട്ടില്‍ കൊണ്ട് വന്ന് വായിച്ച് നേരം കളയുന്നു!! നോവലുകളും ചെറുകഥകളും മറ്റുമാണ് ഈ മഹാ വില്ലന്മാര്‍. ആ ചെക്കന്‍ 'കുരുത്തംകെട്ട് പോയി' എന്നുറപ്പിക്കാന്‍ ഓരോ കാലങ്ങളില്‍ അങ്ങിനെ ചില മാനദണ്ഡങ്ങളുണ്ടായിരുന്നു.
 വൈകുന്നേരങ്ങളില്‍ ഓവുപാലങ്ങളിലോ പാടവരമ്പിലോ ഇരുന്ന് കൂട്ടുകാരുമായി സൊറ പറയുന്നതും അത്ര നല്ല ലക്ഷണങ്ങളായിരുന്നില്ല. ക്ലബ്ബുകളില്‍ അംഗമാവുന്നതും നാടകം കളിക്കുന്നതും ഒക്കെ എത്ര അപകടം പിടിച്ച പ്രവൃത്തികളായിരുന്നു എന്ന് കേട്ടാല്‍ ഇന്നത്തെ പിള്ളേര്‍ക്ക് ചിരി അടക്കാനാവില്ല. സ്‌കൂളുകളിലും കോളജുകളിലുമൊക്കെ ക്ലബ്ബുകളുടെ വസന്ത കാലമാണല്ലോ ഇപ്പോള്‍. അതില്‍ അംഗത്വമെടുക്കാന്‍ തിരക്കാണ്. സ്‌കൂളുകള്‍ തന്നെ കുട്ടികളെ നാടകത്തിനും മറ്റ് കലാപരിപാടികള്‍ക്കുമൊക്കെ ചേര്‍ക്കുകയും അച്ഛനമ്മമാര്‍ കൂട്ട് പോവുകയും ചെയ്യുന്നു!
അതെ, അരുതുകളുടെ ലക്ഷണങ്ങള്‍ അനുദിനം മാറിക്കൊണ്ടേയിരിക്കുന്നു. മേല്‍പ്പറഞ്ഞവയില്‍ എത്ര കാര്യങ്ങള്‍ ഇന്ന് ബ്ലാക്‌ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്? ഇന്നത്തെ രീതിയില്‍ ചിന്തിച്ചാല്‍ അന്നത്തെ വിലക്കുകള്‍ വിചിത്രം തന്നെ. കുട്ടികളെ സൈക്കിള്‍ മാത്രമല്ല മോട്ടാര്‍ സൈക്കിളും കാറും വരെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ ഉല്‍സാഹിക്കുന്ന കാലമാണിത്. സാഹിത്യകൃതികള്‍ എല്ലാവരെക്കൊണ്ടും വായിപ്പിക്കാന്‍ ദിനാചരണവും വാരാചരണവും നടത്തുന്ന കാലം.
  കുട്ടി മാത്രമല്ല, കുടുംബങ്ങളിലെ മൊത്തം അംഗങ്ങളും ഹോട്ടലില്‍ ചെന്ന് ആര്‍ഭാടമായി ആഹാരം കഴിച്ച് ആഘോഷിക്കുന്ന കാലം. വീട്ടിലെ ആഘോഷങ്ങള്‍ക്ക് ഹോട്ടലില്‍ നിന്ന് ആഹാരം എത്തുന്ന കാലം! ടീരശമഹഹ്യ മരരലുമേയഹല എന്നത് കാലത്തിന്റെ പ്രയാണത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കും.
അപ്പോള്‍ മാറാത്തതായി എന്തുണ്ട്? അടിസ്ഥാന പരമായ മൂല്യബോധവും ഉത്തമ ലക്ഷ്യങ്ങളും തന്നെ. പഠിച്ച് ഒരു കര പറ്റണം എന്ന് അക്കാലത്ത് രക്ഷിതാക്കളും ഗുരുക്കന്മാരും ഗുരുതുല്യരും ഉല്‍ബോധിപ്പിച്ചു. നല്ല നിലയിലെത്തുമ്പോള്‍ നന്മ ചെയ്യണമെന്ന് നിരന്തരം ഓര്‍മിപ്പിച്ചു. ഇന്നും ആ അടിസ്ഥാനപരമായ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടോ? അഥവാ ഉണ്ടാവാന്‍ പാടുണ്ടോ?
എങ്കില്‍ കാലാനുസൃതമായ പക്ഷെ നിരുപദ്രവകരമായ ആഘോഷങ്ങള്‍ മിതമായി അനുവദിച്ച് കൊടുക്കുകയല്ലേ നന്നാവുക. കാര്യങ്ങളെ നാം ഏത് രീതിയില്‍ കാണുന്നു എന്നതാണ് അഥവാ വീക്ഷണകോണാണ് പ്രശ്‌നം. ഇംഗ്ലീഷ് നോവലിസ്റ്റും മുന്‍ ബി.ബി.സി ജേണലിസ്റ്റുമായ റോബര്‍ട് ഹാരിസ് പറയുന്നത് കാണുക.
    'it's like looking at a rang-e of mountains. And the first time you see them, they look one way. But then time changes, the pattern of light shifts. Maybe you've moved slightly, your perspective has changed. The mountains are the same, but they look very different' 

Robert Harris.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago