ഒളിക്യാമറ വിവാദം: തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്ന് എം.കെ രാഘവന്
കോഴിക്കോട്: തനിക്കെതിരായ ഒളിക്യാമറാ അഴിമതി ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്.
ഹിന്ദി ചാനലായ ടി.വി 9 ആണ് എം.കെ രാഘവന് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്ന ആരോപണവുമായി വാര്‍ത്ത നല്‍കിയത്.
ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാഗ്ദാനം ചെയ്തത്. പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും വാര്‍ത്തയില്‍ പറയുന്നു.
അതേസമയം പുറത്തു വരുന്ന വാര്‍ത്തകള്‍ രാഘവന് നിഷേധിച്ചു. സംഭവം കെട്ടിച്ചമച്ചതാണെന്നും തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും പൊതുജീവിതം അവസാനിപ്പിക്കാമെന്നും രാഘവന് വ്യക്തമാക്കി. ചാനലിനെതിരെ പൊലിസ് കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് എം.കെ രാഘവന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."