HOME
DETAILS
MAL
അഗസ്ത വെസ്റ്റ്ലാന്‍ഡ്: സോണിയയ്ക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി
backup
July 15 2016 | 09:07 AM
ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രിംകോടതി തള്ളി.
നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ സിബിഐയ്ക്ക് നിര്‍ദേശം നല്‍കണമെന്ന ഹരജിയാണ് തള്ളിയത്. ആര്‍ക്കൊക്കെ എതിരെ എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്യണമെന്നു തീരുമാനിക്കുന്നത് സിബിഐ ആണെന്ന് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന് എം.എല്‍ ശര്‍മയാണ് ഹരജിയാണ് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."