HOME
DETAILS

ജി.എസ്.ടി: ചെറുകിട കരാറുകാര്‍ ടെണ്ടര്‍ നടപടികള്‍ ബഹിഷ്‌ക്കരിക്കുന്നു

  
backup
July 08 2018 | 08:07 AM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%95%e0%b4%bf%e0%b4%9f-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%be


പറവൂര്‍: ജി.എസ്.ടി നിലവില്‍ വന്നതോടെ കരാറുകാര്‍ക്കുണ്ടായ അധിക ബാധ്യത പരിഹരിയ്ക്കാന്‍ നടപടികളില്ലാത്തതില്‍ പ്രതിഷേധിച്ച് ഇടത്തരംചെറുകിട കരാറുകാര്‍ ടെണ്ടര്‍ നടപടികള്‍ ബഹിഷ്‌ക്കക്കരിയ്ക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തില്‍ വ്യാഴാഴ്ച്ച നടന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ ടെണ്ടറുകളില്‍ നിന്നും കരാറുകാര്‍ വിട്ടു നിന്നു.
ഇവിടെ ഇരുപത്തിയന്നോളം പ്രവൃത്തികളിന്‍മേലാണ് ടെണ്ടര്‍ ക്ഷണിച്ചിരുന്നത്.ഇതില്‍ ഒന്നു പോലും കരാറുകാര്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നില്ല.ജി.എസ്.ടി നിലവില്‍ വന്നപ്പോള്‍ കരാറുകാരുടെ അധിക ബാധ്യത പരിഹരിയ്ക്കാനായി പ്രഖ്യാപിച്ച പാക്കേജ് ഇപ്പോഴും കടലാസില്‍ മാത്രമായി നിലനില്ക്കുന്നു. പാക്കേജ് പ്രകാരമുള്ള ഒരു ആനുകൂല്യവും ഇത് വരെ കരാറുകാര്‍ക്കു നല്കിയിട്ടില്ല. ജി.എസ്.ടി നിലവില്‍ വരുന്നതിനു് മുമ്പു നാലു ശതമാനം മാത്രം സെയില്‍സ് ടാകസ് നല്കിയിരുന്നത്. ഇപ്പോള്‍ 12 ശതമാനം ജി.എസ്.ടി നല്‍കേണ്ട ഗതികേടിലാണ്. ടാറിങ് ജോലികള്‍ക്കായുള്ള ടാര്‍ വാങ്ങുമ്പോള്‍ കാലി വീപ്പയുടെ തുക കരാറുകാരില്‍ നിന്നും വാങ്ങേണ്ടതില്ലെന്ന മന്ത്രിതല ചര്‍ച്ചയിലുണ്ടായ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും തീരുമാനം നടപ്പിലായില്ല.
മെറ്റല്‍, എം സാന്റ് എന്നിവയുടെ വിലയിലുണ്ടായ വന്‍ വര്‍ധനവിനനുസരിച്ച് എസ്റ്റിമേറ്റില്‍ വര്‍ദ്ധനവ് വേണമെന്നാവശ്യവും ഇത് വരെയും അംഗികരിച്ചിട്ടില്ല. ഇവയുടെ വില ജില്ലാ തലത്തില്‍ ഏകികരിയ്ക്കാനുള്ള നടപടികള്‍ വേണം.
ഇതിന് കലക്ടര്‍ മുന്‍കൈയ്യെടുക്കണമെന്നും കരാറുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇടത്തരംചെറുകിട കരാറുകാരെ ബുദ്ധിമുട്ടിയ്ക്കുന്ന ഒട്ടേറെ നടപടികള്‍ തലത്തിലുണ്ടായി കൊണ്ടിരിയ്ക്കത്തതിനാല്‍ ഈ മേഖലയിലുള്ളവരുടെ നിലനില്‍പ്പ് പ്പോലും അപകടത്തിലായിരിയ്ക്കുന്നു.
ഇതേ തുടര്‍ത്താണ് തിങ്കളാഴ്ച മുതല്‍ കരാറുകള്‍ ബഹിഷ്‌ക്കരിയ്ക്കാന്‍ കരാറുകാരുടെ സംയുക്ത സമരസമിതി തിരുമാനിച്ചത്.പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ എല്ലാ ജോലികളും സമയബന്ധിതമായി ചെയ്ത് തീര്‍ക്കാന്‍ കരാറുകാര്‍ തയ്യാറാണെന്നും സംയുക്ത സമരസമിതി ചെയര്‍മാന്‍ ഒ.പി ബിജുവും കണ്‍വീനര്‍ കെ.എസ് ശ്രീനിവാസനും അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago