എം.കെ രാഘവനെ കുടുക്കിയത് ഒരു മാസം മുമ്പെ മോദി ഉദ്ഘാടനം ചെയ്ത ചാനല്‍
കോഴിക്കോട്: കോഴിക്കോട് എം പി എം കെ രാഘവനെതിരെ ഒളിക്കാമ്റ ഓപറേഷന്‍ നടത്തിയത് മാര്‍ച്ച് 30 ഉദ്ഘാടനം ചെയ്ത പുതിയ ചാനല്‍.
TV9 ഭാരത് വര്‍ഷ് എന്നാണ് ചാനലിന്റെ പേര്. ഉല്‍ഘാടനം ചെയ്തത് ഇക്കഴിഞ്ഞ മാര്‍ച്ച് 30 ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വേദിയില്‍ അമിത് ഷായും രാജ്‌നാഥ് സിങ്ങും അരുണ്‍ ജെയ്റ്റിലിയും ഒക്കെ ഉണ്ടായിരുന്നു. ഇതു പോലുള്ള നിരവധി ഒളിക്കാമറ ഓപറേഷന്‍ നടത്തിയതായി ഇവരുടെ സൈറ്റില്‍ കാണാം.
വിഡിയോയില്‍ കണ്‍സള്‍ട്ടന്‍സി എന്ന് പറഞ്ഞു രണ്ടോ മൂന്നോ പേര്‍ എംപിയെ കാണുകയാണ്. കോഴിക്കോട് ഒരു ഹോട്ടല്‍ പദ്ധതി തുടങ്ങണമെന്നും 15 ഏക്കര്‍ സ്ഥലം വേണമെന്നും പറയുന്നു. അതിനെന്ത് വില വരും എന്ന് ചോദിക്കുമ്പോ എംപി 20 കോടിയൊക്കെ ആവും എന്ന് പറയുന്നു. അവിടെ ഒരു കട്ട് ആണ്. പിന്നെ വരുന്നത് തിരഞ്ഞെടുപ്പിന് എന്ത് ചെലവ് വരുമെന്ന കൃത്യമായ തുടക്കവും ഒടുക്കവുമില്ലാത്ത സംഭാഷണങ്ങള്‍.
വ്യാജവാര്‍ത്തയെയും വ്യക്തിഹത്യാ ശ്രമങ്ങളെയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ പറഞ്ഞു. ഹോട്ടലിനു സ്ഥലം വാങ്ങി നല്‍കാന്‍ താന്‍ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടതായി തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു പൊതുജീവിതം അവസാനിപ്പിക്കാമെന്നും മറിച്ചാണെങ്കില്‍ ഈ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമകള്‍ ഉള്‍പ്പെടെ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്റെ ഓഫിസ് നാട്ടുകാര്‍ക്കു വേണ്ടി തുറന്നിട്ടിരിക്കുയാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കേയറി വരാം. ഇതു കാലങ്ങളായി കോഴിക്കോട്ടുകാര്‍ക്ക് അറിയാം. ഏതാനും ദിവസം മുന്‍പ് ഡല്‍ഹിയില്‍നിന്ന് രണ്ടു പേര്‍ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മനസിലാക്കാന്‍ എന്നു പറഞ്ഞ് എന്നെ വന്നുകണ്ടിരുന്നു. അവര്‍ രാഷ്ട്രീയത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ആ സംസാരത്തില്‍ എന്റേതല്ലാത്ത ശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. കോഴിക്കോട്ടെ ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇതു വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 2009ലും 2014ലും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ തെരഞ്ഞെടുപ്പു കമ്മിഷനും പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വ്യാജവാര്‍ത്തകളുടെ പ്രചാരണത്തിനു പിന്നില്‍ ആരായും നിയമത്തിനു മുന്നില്‍ കൊണ്ടുവരും.
എന്റെ ജീവിതം തുറന്ന പുസ്തകമാണ്. നാട്ടുകാര്‍ക്ക് ദീര്‍ഘകാലമായി എന്നെ അറിയാം. എന്റെ രണ്ടു കൈകളും പരിശുദ്ധമാണ്. അതുകൊണ്ട് ഇതൊന്നും ഇവിടംവെച്ച് അവസാനിക്കില്ല. സഹായം ചോദിക്കുന്നവരോട് ഒരു എംപി എന്ന നിലയില്‍ എന്തു സഹായവും ചെയ്യാമെന്നേ ഇക്കാലം വരെ പറഞ്ഞിട്ടുള്ളൂ. നാട്ടുകാരെ സഹായിക്കുന്നതിനായി എന്റെ ഓഫിസ് സദാ ജാഗരൂകമാണ്. അതുകൊണ്ട് ആരു സഹായം ചോദിച്ചാലും ഓഫിസ് സ്റ്റാഫിനെ സമീപിക്കാനാണ് പറയാറുള്ളത്. എനിക്ക് സ്ഥലക്കച്ചവടം ഇല്ല, ബിസിനസ് അറിയില്ല. ഇതിനു പിന്നില്‍ വേറെ ആളുകളുണ്ട്. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും എം.കെ രാഘവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."