ക്ഷേത്ര കുളത്തില്‍ കുളിച്ച പട്ടികജാതി യുവാവിനെ മര്‍ദിച്ച സംഭവം; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
പൂച്ചാക്കല്‍:ക്ഷേത്രകുളത്തില്‍ കുളിച്ചെന്ന് ആരോപിച്ച് പട്ടികജാതി യുവാവിനെ മൂന്നംഗ സംഘം മര്‍ദിച്ചെന്ന കേസില്‍ മന്ത്രി എ.കെ.ബാലന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
അരുക്കുറ്റി വടുതലജെട്ടി കാട്ടുമഠം സുധീന്ദ്രലാലിനാണ് (പ്രവീണ്‍ - 27) മര്‍ദനമേറ്റത്.മന്ത്രിയുടെ നിര്‍ദേശാനുസരണം പട്ടികജാതി വികസനവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ പ്രവീണിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
പ്രവീണും പിതാവ് പവിത്രനും ഇത് സംബന്ധിച്ചുള്ള മൊഴികള്‍ നല്‍കി.സംഭവത്തില്‍ കേസെടുത്തുള്ള പൂച്ചാക്കല്‍ പൊലീസിന്റെ അന്വേഷണവും നടക്കുകയാണ്. ബുധന്‍ വൈകിട്ട് പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ ആനപ്പാപ്പാനായ പ്രവീണിനെ മൂന്നംഗ സംഘം മര്‍ദിച്ചെന്നാണ് കേസ്.
അതേസമയം ഇത് സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ക്ഷേത്രഭാരവാഹികള്‍ക്ക് സംഭവവുമായി യാതൊരുബന്ധവുമില്ലെന്നും എടപ്പങ്ങഴി ദേവസ്വം അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."