വരുമാനം വെളിപ്പെടുത്തല്‍ 2017 സെപ്തംബര്‍ 30 വരെ നീട്ടി
ന്യൂഡല്‍ഹി: വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയില്‍ വരുമാനവും ആസ്തിയും വെളിപ്പെടുത്താനുള്ള തിയ്യതി 2017 സെപ്തംബര്‍ 30 വരെ നീട്ടി. 2016 ലെ വരുമാനം വെളിപ്പെടുത്തുന്ന പദ്ധതി പ്രകാരം വെളിപ്പെടുത്തുന്ന വരുമാനത്തിന് നവംബര്‍ 30 നകം നികുതിയും പിഴയും അടക്കണമെന്നായിരുന്നു നിര്‍ദ്ദേശം എന്നാല്‍ ഇപ്പോള്‍ നികുതിയും പിഴയും അടക്കമുള്ള തുകയുടെ 25 ശതമാനം മാത്രം അതേ സമയത്ത് അടച്ചാല്‍ മതി. അടുത്ത 25 ശതമാനം മാര്‍ച്ച് 31 നുള്ളിലും ബാക്കിയുള്ളത് സെപ്തംബറിലും അടച്ചാല്‍ മതി.
വെളിപ്പെടുത്തുന്ന തുകയുടെ 30 ശതമാനം നികുതിയായും 7.5 ശതമാനം സര്ച്ചര്ജായും ഉള്‍പ്പെടുത്തി 45 ശതമാനമാണ് മൊത്തം ഈടാക്കുക.
അതായത്. 100 കോടിയാണ് ഒരാള്‍ തന്റെ വരുമാനം വെളിപ്പെടുത്തുന്നതെങ്കില്‍ 45 ലക്ഷം രൂപ അയാള്‍ നികുതിയായും സര്‍ച്ചാര്‍ജ് ആയും അടക്കേണ്ടി വരും. അഥവാ വെളിപ്പെടുത്തിയ വരുമാനത്തില്‍ നിന്നല്ലാ നികുതി അടച്ചതെങ്കില്‍ പദ്ധതിയുടെ പ്രയോജനം അവര്‍ക്കു ലഭിക്കില്ലെന്നും നികുതി വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."