കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍
കൊച്ചി: കൊച്ചിയില്‍ ഒരു കിലോ ഗഞ്ചാവും 29 ഓളം നൈട്രോസന്‍ ഇനത്തില്‍പെട്ട മയക്കുമരുന്ന് ഗുളികകളുമായി കൊച്ചിയില്‍ ഒരാള്‍ പിടിയിലായി. മട്ടാഞ്ചേരി സ്വദേശി അര്‍ഷാദ് ആണ് കൊച്ചിയില്‍ ഷാഡോ പൊലിസിന്റെ പിടിയിലായത്.
വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുകയും വിദ്യാര്‍ഥികളെ കവചങ്ങളാക്കി മയക്കുമരുന്ന് വില്‍പന നടത്തുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണിയാളെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞദിവസം അരകിലോ ഗഞ്ചാവുമായി അശിന്‍ എന്ന 17 വയസുകാരനെ ഷാഡോ പൊലിസിന്റെ നിരീക്ഷണഫലമായി പിടികൂടിയിരുന്നു.
ഇത്തരം മയക്കുമരുന്ന് മാഫിയക്കെതിരേ ജില്ലാ പൊലിസ് മേധാവി എം.പി ദിനേശിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എം രമേശ്കുമാറിന്റെ നിര്‍ദേശപ്രകാരം ഷാഡോ സബ് ഇന്‍സ്‌പെക്ടര്‍ ഹണി കെ.ദാസിന്റെ നേത്രത്വത്തില്‍ രഹസ്യനിരീക്ഷണത്തിലായിരുന്നു.
മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 29 ഓളം നൈട്രോസണ്‍ ഗുളികകളും പ്രതിയുടെ കൈവശമുണ്ടായിരുന്നു. ലഹരി വര്‍ധിക്കുന്നതിനായി കോളകളിലും മറ്റുപാനീയങ്ങളിലും കലര്‍ത്തിയാണ് ഇത് ഉപയോഗിച്ചിരുന്നതെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു.
എറണാകുളം സെന്‍ട്രല്‍ പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഷാഡോ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ നിത്യാനന്ദപൈ, സിവില്‍പൊലിസ് ഓഫിസര്‍മാരായ അഫ്‌സല്‍, ഷാജിമോന്‍, സാനു, ഷൈമോന്‍, യൂസഫ്, രാഹുല്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
സ്വാഗതസംഘം രൂപീകരിച്ചു
ആലപ്പുഴ: ഗവ. ടി.ടി.ഐ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണ കണ്‍വന്‍ഷന്‍ നടന്നു. പ്രധാന അധ്യാപിക ഡി. പുഷ്പലത ഉദ്ഘാടനം ചെയ്തു.
പി.റ്റി.എ പ്രസിഡന്റ് നസീമ രാജ അധ്യക്ഷത വഹിച്ചു. അധ്യാപകരായ മുഹമ്മദ് മന്‍സൂര്‍, മണി, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികളായ എ.എം മുഹമ്മദ് ശാഫി, സിജോ ജോണ്‍, പ്രിയങ്ക ജോര്‍ജ്ജ്, ഷെഫീന എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍ ഡി. പുഷ്പലത (ചെയര്‍പേഴ്‌സണ്‍) യേശുദാസ് (വര്‍ക്കിങ് ചെയര്‍മാന്‍) ഷെഫീന, സുമി, സി ജോ ജോണ്‍ (വൈസ് ചെയര്‍മാന്‍) എ.എം മുഹമ്മദ് ശാഫി (ജനറല്‍ കണ്‍വീനര്‍) അഖില്‍ അജയകുമാര്‍, ചാന്ദ്‌നി സാം, സൂര്യനാരായണ്‍, പ്രിയങ്ക ജോര്‍ജ്ജ് (കണ്‍വീനര്‍മാര്‍) തസ്‌നി (ട്രഷറര്‍) റിനി, സോണി, അനന്തു, നാസില നജീബ്, നെഹര്‍ശ, നസീറ, സേതുലക്ഷ്മി (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."