HOME
DETAILS

കുളങ്ങള്‍ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി

  
backup
April 22 2017 | 20:04 PM

%e0%b4%95%e0%b5%81%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a3%e0%b5%8d


അങ്കമാലി: കനത്ത വരള്‍ച്ച നേരിടാന്‍ പ്രദേശിക തലങ്ങളില്‍ കുളങ്ങളും മറ്റും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുകയാണന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.
ഇടമലയാര്‍ കനാലിലൂടെ കിടങ്ങൂര്‍ വരെ എത്തി ചേര്‍ന്നിരിക്കുന്ന വെള്ളം അങ്കമാലി നഗരസഭയിലേയ്ക്ക് കടത്തിവിടുന്നത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം സംരക്ഷിക്കുവാന്‍ കഴിഞ്ഞില്ലങ്കില്‍ വരും കാലങ്ങളില്‍ കനത്ത വരള്‍ച്ച നേരിടേണ്ടി വരും. ജലസംരക്ഷണത്തിന്റെ ഭാഗമായി കുളങ്ങളും മറ്റും സംരക്ഷിക്കുവാന്‍ വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ടി പോള്‍ , അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.എ ഗ്രേയ്‌സി, തുറവുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വൈ വര്‍ഗീസ് ,കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ തുളസി ടിച്ചര്‍ , നഗരസഭ കൗണ്‍സിലര്‍ ബിജി റെജി ,ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍സി വര്‍ഗീസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം എ ജയ്‌സണ്‍ ,ജോസ്ഥ് പാറേക്കാട്ടില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago