HOME
DETAILS
MAL
തിരുവനന്തപുരത്ത് ഞായറാഴ്ച മരിച്ചയാള്‍ക്ക് കൊവിഡ്
backup
June 30 2020 | 05:06 AM
തിരുവനന്തപുരം: തിരുവനന്തപുരം നെട്ടയത്ത് കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 72 വയസ്സായിരുന്നു. 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28ന് മരിക്കുകയായിരുന്നു.
മുംബൈയില്‍ നിന്ന് ഇയാള്‍ വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. പ്രമേഹബാധിതനായിരുന്നു. വരുമ്പോള്‍ തന്നെ അവശനിലയിലായിരുന്നു.
ആദ്യം ജനറല്‍ ആശുപത്രിയിലാണ് ചികിത്സതേടിയത്. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."