ദീപശിഖ പതാക ജാഥയ്ക്ക് സ്വീകരണം
ചേര്‍ത്തല: ആയൂര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ നാലാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എത്തിയ ദീപശിഖപതാക ജാഥയ്ക്ക് ജന്മനാടായ കടക്കരപ്പള്ളിയില്‍ നല്‍കിയ സ്വീകരണം ഇട്ടി അച്യുതന്‍ വൈദ്യര്‍ക്ക് സ്‌നേഹാദരവ് പ്രകടിപ്പിച്ചുള്ള സംഗമമായി മാറി.
അസോസിയേഷന്‍ ഭാരവാഹികളും ആയൂര്‍വേദ ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും ചരിത്രാന്വേഷകരും ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ജാഥയെ സ്വീകരിക്കാന്‍ തടിച്ചുകൂടിയത്.
കുര്യാലയില്‍ നിലവിളക്ക് തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കടക്കരപ്പള്ളി ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന സ്വീകരണ സമ്മേളനം അസോസിയേഷന്‍ ജില്ലാ രക്ഷാധികാരി ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ഹോര്‍ത്തൂസ് മലബാറിക്കസ് ട്രസ്റ്റ് വര്‍ക്കിംഗ് പ്രസിഡന്റ് ഷാജി കെ.തറയില്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.വിജയന്‍ നങ്ങേലില്‍, ജനറല്‍ സെക്രട്ടറി ഡോ.ബേബി കൃഷ്ണന്‍, ഡോ.കൃഷ്ണകുമാര്‍, ഡോ.ഷിനോയ് രാജന്‍, എ.എന്‍.ചിദംബരന്‍, ജെ.ജഗദീഷ്, വിജയമ്മ രവീന്ദ്രന്‍,സുരേഷ് മാമ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. കൊല്ലാട്ടുപുരയിടത്തില്‍ നട്ടുവളര്‍ത്തുന്നതിനുള്ള ഔഷധസസ്യ ചെടി ഇട്ടി അച്യുതന്‍ വൈദ്യരുടെ കുടംബാംഗം ഹരികൃഷ്ണനും കടക്കരപ്പള്ളി ഗവ.സ്‌കൂളില്‍ നടാനുള്ള ഔഷധസസ്യം പി.ടി.എ പ്രസിഡന്റ് രാധാകൃഷ്‌നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.വിജയന്‍ നങ്ങേലില്‍ നിന്നും ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."