കാലാക്കല്‍ ക്ഷേത്രത്തില്‍ മരം നാട്ടി ഉത്സവം ആരംഭിച്ചു
വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കല്‍ ക്ഷേത്രത്തില്‍ കൊടിമരം നാട്ടി ഉത്സവം തുടങ്ങി. ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന് തുടക്കം കുറിക്കുന്നത് നടയ്ക്കു മുന്‍പില്‍ മരം നാട്ടിയാണ്.
വെളിച്ചപ്പാട് വാളിനുകൊത്തി അടയാളപ്പെടുത്തുന്ന മരം നിലം തൊടാതെ മുറിച്ചെടുത്ത് ഭക്തര്‍ ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ഇക്കുറി പൊലിസ് കോട്ടേഴ്‌സ് റോഡിലെ വിനയഭവനില്‍ വിനയന്റെ പുരയിടത്തില്‍ നിന്നും വെളിച്ചപ്പാട് എന്‍.ആര്‍ രാജേഷ് പൂജകള്‍ ചെയ്ത് വാളിനുകൊത്തി അടയാളപ്പെടുത്തിയ മരമാണ് മുറിച്ചെടുത്തത്.
വാദ്യമേളങ്ങളുടെയും ആര്‍പ്പുവിളിയുടെയും അകമ്പടിയോടെയാണ് മരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു നാട്ടിയത്.
ക്ഷേത്രം പ്രസിഡന്റ് വി.കെ വിജയകുമാര്‍, വി.എസ് അജിത്ത് കുമാര്‍, ബിജു കുമാര്‍, സുധാകരന്‍ കാലാക്കല്‍, വിനോദ്, ചന്ദ്രന്‍, ഗോവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സുധാകരന്‍ കാലാക്കലിന്റെ വസതിയില്‍ നിന്നാണ് കുലവാഴ പുറപ്പെട്ടത്. കുലവാഴകള്‍ കെട്ടിയലങ്കരിച്ച ശേഷം സര്‍പ്പംപാട്ട്, കരിനാഗയക്ഷിയുടെ പൊടിക്കളം എഴുത്ത് എന്നിവയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."