കണ്‍വന്‍ഷനും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും
കോട്ടയം: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318-ബിയുടെ ഡിസ്ട്രിക്ട് കണ്വന്ഷന് ഇന്ന് രാവിലെ എട്ടു മുതല്‍ കോട്ടയം വിന്‍സര്‍ കാസില്‍ കണ്വന്ഷന് സെന്ററില്‍ നടക്കും.
നൂറാം വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ലയണ്‍സ് പ്രസ്ഥാനത്തില്‍ അംഗങ്ങളാക്കിയ കീ മെമ്പര്‍മാരെ ആദരിക്കല്‍, സോണ്‍ റീജിയണല്‍ തലത്തില്‍ ക്ലബ് അംഗങ്ങള്‍ അണിനിരക്കുന്ന ബാനര്‍ പ്രസന്റേഷന്, ഉദ്ഘാടന സമാപന സമ്മേളനങ്ങള്‍, പൊതുചര്‍ച്ച, പ്രവര്‍ത്തന വര്‍ഷം നിര്യാതരായ ലയണ്‍സ് അംഗങ്ങളെ അനുസ്മരിക്കല്‍, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രധാന പരിപാടികള്‍.
ലയണ്‍സ് മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വിനോദ് ഖന്ന ഉദ്ഘാടനം നിര്‍വഹിക്കും. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോയി തോമസ് പവ്വത്ത് അധ്യക്ഷനാകും. 108 ക്ലബുകളില്‍ നിന്നായി രണ്ടായിരം പ്രതിനിധികള്‍ പതിമൂന്നാമത് ഡിസ്ട്രിക്ട് കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഡിസ്ട്രിക്ട് പി.ആര്.ഒ. മാത്യു കൊല്ലമലക്കരോട്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."