HOME
DETAILS

കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകം; ധാരണ നടപ്പിലാക്കിയാല്‍ തിരികെ വരാം: ഉമ്മന്‍ചാണ്ടി

  
backup
June 30 2020 | 06:06 AM

oommen-chandy-opnes-space-for-discussion-2020

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. ജോസ് കെ മാണി വിഭാഗത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുമായിരുന്നു. ധാരണ നടപ്പാക്കിയാല്‍ ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അടഞ്ഞ അധ്യായമല്ലെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

' ജോസ് കെ മാണി വിഭാഗം ധാരണ പാലിച്ചില്ല. സംസ്ഥാന തലത്തിലുള്ള ഒരു പ്രശ്‌നമായിരുന്നില്ല അത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മുമ്പ് തര്‍ക്കം വന്നപ്പോള്‍ യു.ഡി.എഫ്. നേതാക്കള്‍ ഒരു ധാരണയുണ്ടാക്കിയിരുന്നു. എട്ട് മാസം ജോസ് കെ. മാണിയുടെ പാര്‍ട്ടിയില്‍നിന്നും ആറ് മാസം പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍നിന്നും പ്രസിഡന്റ് വേണമെന്നുള്ളത്. ആ ധാരണ നടപ്പിലാക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ എടുക്കേണ്ടി വന്ന തീരുമാനമാണ് പുറത്താക്കല്‍.'- അദ്ദേഹം പറഞ്ഞു.

കെ.എം മാണിയുടെ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കില്ല. പക്ഷേ ഇക്കാര്യത്തില്‍ യു.ഡി.എഫ് നേതൃത്വം ഇടപെടേണ്ടിവന്നു. അവസാന തീരുമാനം ആയി ഇതിനെ കാണുന്നില്ല. ആ ധാരണ നടപ്പിലാക്കുന്ന അവസ്ഥ വന്നാല്‍ എല്ലാ ചര്‍ച്ചയ്ക്കും ഉള്ള സാധ്യത തന്നെയാണ് മുന്നിലുള്ളത്. ഇക്കാര്യം വ്യക്തമായി ജോസ് കെ മാണിയെ അറിയിച്ചിരുന്നു. എന്നിട്ടും പ്രതികരണം അനുകൂലമായിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കെ.എം മാണിയും കേരള കോണ്‍ഗ്രസും യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago
No Image

ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ദുബൈ

uae
  •  2 months ago