എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ കോട്ടയത്തുനിന്നും സന്നദ്ധസംഘം
കോട്ടയം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ ആയൂര്വേദമരുന്നുകളുടെ വന്‍ശേഖരവുമായി കോട്ടയത്തുനിന്ന് 100 അംഗ സന്നദ്ധസംഘം ഇന്ന് പുറപ്പെടും.
പതിനൊന്ന് പഞ്ചായത്തുകളിലെ 250 ദുരിതബാധിതരെ ദത്തെടുത്ത് സൗജന്യമായി ചികിത്സിക്കുകയെന്നതാണ് സംഘത്തിന്റെ ദൗത്യം.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിന്റെ ഇരകളായി ശാരിരികമാനസിക വൈകല്യങ്ങള്‍ നേരിടുന്നവരേയും, ജനിതകവൈകല്യമുള്ളവരെയുമാണ് സംഘം ചികിത്സിക്കുന്നത്. ഇതിനുവേണ്ടി കാറക്കുട പഞ്ചായത്തിലെ കര്‍മ്മംതോടിയില്‍ സൗജന്യചികിത്സാലയം പ്രവര്‍ത്തനം ആരംഭിക്കും.
ആശുപത്രിയുടെ ഉദ്ഘാടനം 24ന് രാവിലെ 9ന് നിര്‍വഹിക്കും. ആയൂര്‍വേദചികിത്സാ രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഡോ. രവീന്ദ്രനാഥ തിലകന്റെ നേതൃത്വത്തില്‍ ഡോ.ബോബിന, ഡോ.ശാലിനി, ഡോ.ആര്യരാമന്, ഡോ. ഡേവിസ് ജോസഫ്, ടി.സി ജോര്‍ജ്, മറിയാമ്മ ജോര്‍ജ് എന്നിവരാണ് ചികിത്സാകേന്ദ്രത്തില്‍ സേവനം അനുഷ്ഠിക്കുന്നത്.
ഫാ. പോള്‍ ചാലവീട്ടില്‍ നേതൃത്വം നല്കുന്ന സ്നേഹകൂട്ടായ്മ എന്ന സന്നദ്ധസംഘടന, മിറാക്കിള്‍ ഗ്രീന്‍, മാതാ അമൃതാനന്ദമയി മഠത്തിന്റെ കീഴിലുള്ള അമൃതലൈഫ് എന്നിവയുടേയും സുമനസുകളായ നിരവധി ആളുകളുടേയും സഹകരണത്തോടെ 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന മരുന്നുകളാണ് സംഘം തയ്യാറാക്കിയിട്ടുള്ളത്.
ഇന്ന് ഉച്ചക്ക് 3ന് കോട്ടയം ഗാന്ധിസ്ക്വയറില്‍ നിന്ന് ദൗത്യസംഘത്തിന്റെ യാത്ര തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്യും. മുന്‍ നഗരസഭ ചെയര്മാന് സണ്ണി കല്ലൂര്‍, വര്‍ഗീസ് ചെമ്പോല, ബിനോയ് വേളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കക്കൂസ് മാലിന്യവുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു
ഏറ്റുമാനൂര്‍: എം.സി റോഡില്‍ തെള്ളകം ഭാഗത്ത് ടാങ്കര്‍ ലോറികളില്‍ കക്കൂസ് മാലിന്യം തള്ളിയ രണ്ടു ലോറികള്‍ നാട്ടുകാര്‍ തടഞ്ഞിട്ട് പൊലിസില്‍ ഏല്‍പ്പിച്ചു.
സംഘര്‍ഷത്തിനിടെ ഒരു ലോറിയുടെ മുന്‍ഭാഗത്തെ ചില്ലുകള്‍ പൊട്ടി. ഏറ്റുമാനൂര്‍ പൊലിസ് കേസെടുത്തു. എംസി റോഡിലെ പണി പൂര്‍ത്തിയാകാത്ത ഓടകളിലേക്കാണ് ഹാന്‍ഡ് പമ്പ് ഉപയോഗിച്ച് മാലിന്യം തള്ളിയിരുന്നത്.
മുണ്ടകപ്പാടം തോട്ടിലേക്കും മാലിന്യം ഒഴുക്കിയിരുന്നു. ആലപ്പുഴ ഭാഗത്തുനിന്നാണ് കൂടതാലയും ലോറികളില്‍ മാലിന്യം എത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."