HOME
DETAILS
MAL
പ്രളയദുരന്തം; മുഖ്യമന്ത്രി മറുപടി പറയണം: ചെന്നിത്തല
backup
April 03 2019 | 22:04 PM
കോഴിക്കോട്: പ്രളയ ദുരന്തത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന് അമിക്കസ് ക്യൂറി കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഞങ്ങള്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ശരിയാണെന്നാണ് ഇപ്പോള്‍ ഇതു സംബന്ധിച്ച് കോടതി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ അമിക്കസ് ക്യൂറി കണ്ടെത്തിയിരിക്കുന്നത്.
സര്‍ക്കാരിന്റെ കഴിവുകേടും പിടിപ്പുകേടുമാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."