HOME
DETAILS

ചീഞ്ഞ്‌നാറുന്നു; പൊതുമാര്‍ക്കറ്റ് ഉപേക്ഷിച്ച് വ്യാപാരികളും നാട്ടുകാരും

  
backup
July 08 2018 | 08:07 AM

%e0%b4%9a%e0%b5%80%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0


തുറവൂര്‍: തുറവൂര്‍ പഞ്ചായത്തിന് കീഴിലെ ആലുംവരമ്പത്ത് പൊതുമാര്‍ക്കറ്റ് കച്ചവടക്കാര്‍ ഉപേക്ഷിക്കുന്നു. തുറവൂര്‍ ജങ്ഷനില്‍ നിന്ന് കിഴക്കോട്ട് 100 മീറ്റര്‍ അകലത്തില്‍ മാത്രം തുറവൂര്‍ പമ്പാ പാതയുടെ ഏറ്റവും പ്രധാന സ്ഥലത്താണ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 50 ലക്ഷത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് നടപ്പാക്കുവാന്‍ ഫിക്ഷറീസ് വകുപ്പ് തയാറായിരുന്നെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെ നിസഹകരണം മൂലം നടപ്പിലാക്കുവാന്‍ കഴിഞ്ഞില്ല. വൃത്തിഹീനമായ സാഹചര്യങ്ങളും അസഹനീയമായ ദുര്‍ഗന്ധവും സഹിച്ച് കച്ചവടക്കാര്‍ മീന്‍ കച്ചവടത്തിനിരുന്നാല്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്.
തൈക്കാട്ടുശ്ശേരി പാലത്തിന്റെ അപ്രോച്ച് റോഡില്‍ മത്സ്യവ്യാപാരം തകൃതിയായി നടക്കുന്നു. മാര്‍ക്കറ്റില്‍ മൂന്ന് വര്‍ഷം മുമ്പ് തറയോട് പാകിയെങ്കിലും ഒരു മഴ പെയ്താല്‍ മുട്ടോളം വെള്ളം ഇവിടെ നിറഞ്ഞു നില്‍ക്കും. കൂടാതെ മാര്‍ക്കറ്റിനുള്ളില്‍ പണികഴിപ്പിച്ചിരിക്കുന്ന കാന മറ്റു ജലസ്രോതസുകളുമായി ബന്ധിപ്പിച്ചിട്ടില്ല. മഴക്കാലത്ത് റോഡില്‍ നിന്ന് പെയ്ത്ത് വെള്ളം ഒഴുകി മാര്‍ക്കറ്റിലെത്തും. തെക്ക് ഭാഗത്തുള്ള താഴ്ന്ന പ്രദേശത്തെ വെള്ളപ്പൊക്കം മൂലം ഒഴുകിയെത്തുന്ന വെള്ളവും മാര്‍ക്കറ്റിലേക്കാണ് ഒഴുകിയെത്തുന്നത്. മലിനജലം കാനയില്‍ കെട്ടിക്കിടക്കുകയാണ്. അസഹ്യമായ ദുര്‍ഗന്ധം മൂലം കച്ചവടക്കാര്‍ക്ക് മൂക്ക് പൊത്താതെ ഇവിടെ ഇരിക്കാന്‍ കഴിയുന്നില്ല.
ആദ്യമൊക്കെ ഇതു സഹിച്ച് ആളുകള്‍ മീന്‍ വാങ്ങാനെത്തിയിരുന്നു. ക്രമേണ ആളുകള്‍ മറ്റു മാര്‍ക്കറ്റുകളെ ആശ്രയിക്കാന്‍ തുടങ്ങി. ഇതോടെ കച്ചവടക്കാര്‍ പ്രതിസന്ധിയിലായി. മാര്‍ക്കറ്റിനുള്ളിലെ ദുര്‍ഗന്ധം മൂലം സമീപത്തെ കച്ചവടക്കാരും ഏറെ ക്ലേശിക്കുകയാണ്. പഞ്ചായത്ത് അധികൃതര്‍ മാര്‍ക്കറ്റ് സംരക്ഷിക്കാനാവശ്യമായ പദ്ധതി നടപ്പാക്കണമെന്നാണ് കച്ചവടക്കാരുടെയും ജനങ്ങളുടെയും ആവശ്യം. അശാസ്ത്രിയമായ പണിത കാനയും മറ്റും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഇടയ്ക്ക് ചെയ്യുന്ന മഴയാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്ന് തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത സോമന്‍ പറഞ്ഞു. തുറവൂര്‍ ഗ്രാമപഞ്ചായത്ത് അധികാരികള്‍ പൊതുമാര്‍ക്കറ്റിനോട് തികഞ്ഞ അവഗണനയാണെന്നും മാര്‍ക്കറ്റ് പഞ്ചായത്തിന്റെ വക സ്ഥലമായ തൈക്കാട്ടുശേരി ഫെറിയില്ലള്ളള പഴയ ജെട്ടിയിലേക്ക് മാറ്റി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ അഭിപ്രായം.
സന്ധ്യ കഴിഞ്ഞാല്‍ മാര്‍ക്കറ്റില്‍ വെളിച്ചമില്ലാത്തതിനാല്‍ മദ്യപാനികളുടെ കേന്ദ്രമായി മാറുന്നുവെന്നും നാട്ടുകാര്‍ക്ക് പരാക്ക്യുണ്ട്. ഇത്തവണ മാര്‍ക്കറ്റ് ലേലം പോലും നടന്നിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago