എസ്.എസ്.എല്‍.സി പരീക്ഷാഫലം; 98.82 ശതമാനം വിജയം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 4,17,101 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 98.82 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.
41906 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ട ജില്ലയിലാണ് (99.7. ശതമാനം). കുറവ് വയനാട് ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്
നൂറു ശതമാനം വിജയം നേടിയത് 1837 സ്‌കൂളുകളാണ്. 637 സര്‍ക്കാര്‍ സ്‌കൂളുകളും നൂറു ശതമാനം വിജയം നേടി.വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ് (100%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് (95.04%).
പ്രൈവറ്റായി പരീക്ഷയെഴുതിയ 1,770 വിദ്യാര്‍ഥികളില്‍ 1,356 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത്. 76.61% ആണ് വിജയശതമാനം.
ജൂണ്‍ രണ്ട് മുതല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.
ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്) പരീക്ഷാ ഫലങ്ങളും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 02–07–20 മുതല്‍ 2007–07–2020 വരെ ഓൺലൈനായി നൽകാം.
എഎച്ച്എസ്എൽസി പരീക്ഷയിൽ 77.14 ശതമാനമാണ് വിജയം.
www.result.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."