അഭിപ്രായ ഭിന്നത: കോണ്‍ഗ്രസ് (എസ് ) ജില്ലാ സമ്മേളനം മാറ്റിയെന്ന് ആരോപണം
കോട്ടയം: കോണ്‍ഗ്രസ് (എസ് ) ഭാരവാഹികള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. ഭാരവാഹികള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് കാഞ്ഞിരപ്പള്ളിയില്‍ നടത്താനിരുന്ന ജില്ല സമ്മേളനം മാറ്റിവെക്കാന്‍ കാരണമെന്ന് ഒരു വിഭാഗം പറയുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു യുവജനയോഗത്തോടെ ജില്ലാ സമ്മേളനം ആരംഭിക്കാനാണു തീരുമാനിച്ചത്.
എന്നാല്‍ നേതാക്കള്‍ എത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഓഡിറ്റോറിയം പോലും ബുക്ക് ചെയ്തിരുന്നില്ലെന്നു പ്രവര്‍ത്തകരില്‍ ഒരു വിഭാഗം പറയുന്നു.
ഏതാനും ദിവസം മുന്‍പ് കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തകയോഗം ചേര്‍ന്ന് സ്വാഗംതസംഘം രൂപീകരിച്ചിരുന്നു. അഫ്സല് മഠത്തിലിനെയാണു സ്വാഗതസംഘം ചെയര്‍മാനായി തീരുമാനിച്ചത്. എന്നാല്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ജില്ലാ കമ്മിറ്റി തുടര്‍ന്നു ചെയ്തിരുന്നില്ലെന്നാണു പാര്‍ട്ടിയില്‍ ഒരുവിഭാഗം പറയുന്നത്.
കോണ്‍ഗ്രസ് എസ് ജില്ല കമ്മിറ്റി അംഗങ്ങള്‍ തമ്മിലുള്ള ഭിന്നത ഏറെനാളായി നിലനില്കുന്നുണ്ട്. സംസ്ഥാന നേതൃത്വവുമായി അടുത്ത നില്‍ക്കുന്നവരും ജില്ലാ ഭാരവാഹികളും തമ്മിലുള്ള ശീതസമരമാണ് ജില്ലാ സമ്മേളനം മാറ്റിവയ്ക്കുന്നതിലേക്കു നീങ്ങിയതെന്ന് പറയുന്നു. ഇതു മൂന്നാം തവണയാണു സമ്മേളനം മാറ്റിവയ്ക്കുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലാ പ്രസിഡന്റ് സജി നൈനാനും സംസ്ഥാന സെക്രട്ടറി പി.ജി. ഗോപിയുമാണ് ജില്ലയില്‍ സജീവമാണ്.
എന്നാല്‍ പാര്‍ട്ടി നേതാവും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനുമായി അടുത്ത നില്കുന്ന മറ്റൊരുവിഭാഗവും പാര്‍ട്ടി ഭാരവാഹികളുണ്ട്. സംസ്ഥാന സെക്രട്ടറി സാബു മുരിക്കവേലി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പോള്‍സണ്‍ പീറ്റര്‍, മന്ത്രിയുടെ പേഴ്സണ്‍ സ്റ്റാഫ് അംഗം സന്തോഷ് കാല എന്നവരും പാര്‍ട്ടിയില്‍ സജീവമാണ്. ജില്ലാ സമ്മേളനം ഉടന്വിളിച്ചുകൂട്ടി ഭാരവാഹി തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നടത്തി പാര്‍ട്ടിപ്രവര്‍ത്തനം സജീവമാക്കണമെന്നാണു പ്രവര്‍ത്തകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."