രമ്യാ ഹരിദാസിനെതിരായ മോശം പരാമര്‍ശം: ലീഗ് നിയമനടപടി ആലോചിക്കുന്നുവെന്ന് മുനീര്‍
തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരേ എ.വിജയരാഘവന് നടത്തിയ മോശം പരാമര്‍ശത്തിനെതിരേ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിക്കുകയാണെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍. പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നതിനു പകരം തകര്‍ക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. വിപ്ലവകരമായ മാറ്റം ഉണ്ടാകുമെന്നുപറയുന്ന ശക്തമായ കാഴ്ചപ്പാടാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്. മോദി ഭരണകാലത്ത് വേട്ടയാടപ്പെട്ട എല്ലാ സമൂഹത്തിനും ആശ്വാസമാണ് പ്രകടനപത്രിക.
പ്രധാന നേതാക്കള്‍ സുരക്ഷിത മണ്ഡലങ്ങളില്‍ തന്നെയാണ് മത്സരിക്കുക. രാഹുല്‍ ഗാന്ധിയെ സി.പി.എം മുഖപത്രം പപ്പുവെന്ന് വിശേഷിപ്പിച്ചത് ദുഃഖകരമാണ്. ബി.ജെ.പിയുടെ അതേ ഭാഷയിലാണ് ഇടതുപക്ഷവും സംസാരിക്കുന്നതെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."