കലാലയ രാഷ്ട്രീയം നിരോധിക്കുന്നത് ഗുണം ചെയ്യുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
കായംകുളം: കലാലയങ്ങളില്‍ വര്‍ഗീയ സ്വഭാവമുള്ള വിദ്യാര്‍ഥി സംഘടനകള്‍ വികാരപരമായി പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കാന്‍ അവരുടെ മാതൃരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയാത്തിടത്തോളം കലാലയ രാഷ്ട്രീയം നിരോധിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് കമാല്‍പാഷ പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു എന്ന വിദ്യാര്‍ഥിയെ വധിച്ചവര്‍ മുസ്‌ലിം സമുദായത്തിന് ആകെ അപമാനമുണ്ടാക്കുകയാണ് ചെയ്തത്. നിരപരാധികളായ നൂറുകണക്കിന് ചെറുപ്പക്കാര്‍ക്ക് സമാധാനപരമായി വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇത്തരം ചെയ്തികള്‍ നടത്തുന്നവര്‍ക്ക് ഇസ്‌ലാം മതത്തില്‍ വിശ്വാസമുണ്ടെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കായംകുളം മുസ്‌ലിം വെല്‍ഫെയര്‍ സൊസൈറ്റി റ്റി.എ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച 'പ്രതിഭകളെ ആദരിക്കലും സിവില്‍ സര്‍വിസ് മൊട്ടിവേഷന്‍ ക്ലാസും' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് യു.എ റഷീദ് ചീരാമത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എം.എസ്.എം കോളജ് ഗവേണിംഗ് ബോഡി ചെയര്‍മാന്‍ പി.എ ഹിലാല്‍ബാബു, കായംകുളം പൗരവലിയുടെ ഉപഹാരം ജസ്റ്റിസ് കമാല്‍പാഷക്ക് സമര്‍പ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, നീറ്റ്, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ എന്നീ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ വിതരണം ചെയ്തു. പ്രതിഭകളുടെ മാതാക്കളെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് പൊന്നാട അണിയിച്ച് ആദരിച്ചു. വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ ഓരോ പ്രതിഭകള്‍ക്കും ഗ്രന്ഥകര്‍ത്താവ് കൂടിയായ പ്രൊഫ. അബ്ദുല്‍റസാഖ് കുഞ്ഞ് വിതരണം ചെയ്തു. പ്രൊഫ. എ. ഷാജഹാന്‍, അഡ്വ. കെ.എച്ച്. ബാബുജാന്‍, എ. ഇര്‍ഷാദ്, യു. മുഹമ്മദ്, എ.ജെ. ഷാജഹാന്‍, എ. അബ്ദുല്‍ജലീല്‍, ഷമീം ചീരാമത്ത്, ഒ. അബ്ദുല്‍റഹീം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."