HOME
DETAILS

അധികൃതരുടെ അനാസ്ഥയില്‍ കൃഷിവകുപ്പ് കെട്ടിടം നശിക്കുന്നു

  
backup
July 08 2018 | 08:07 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


അടിമാലി: അധികൃതരുടെ അനാസ്ഥയില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കൃഷിവകുപ്പ് കെട്ടിടം കാടുകയറി നാശിക്കുന്നു. കഴിഞ്ഞ വര്‍ഷം ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചിട്ടും കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുകയാണ്.
കാടുമൂടിയ കെട്ടിടം ഇന്ന് മദ്യപ സംഘങ്ങളുടെ താവളമായി മാറി. 1985 ല്‍ രാജാക്കാട് കൃഷി ഓഫീസിന് വേണ്ടി പണികഴിപ്പിച്ച കെട്ടിടമാണ് ഇത്. ഇവിടെ ഓഫീസ് പ്രവര്‍ത്തിച്ച് വന്നിരുന്നതുമാണ്. കൃഷി ഓഫീസിന്റെ പ്രവര്‍ത്തനം ഈ കെട്ടിടത്തില്‍ നിന്നും പഞ്ചായത്ത് ഓഫീസിന്റെ സമീപത്തേയ്ക്ക് മാറ്റിയതോടെയാണ് കെട്ടിടം അനാഥമായത്. ആളുകള്‍ക്ക് ഇടപാടുകള്‍ക്കായി എത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു എന്ന കാരണം പറഞ്ഞാണ് ഓഫീസിന്റെ പ്രവര്‍ത്തനം ടൗണിലേയ്ക്ക് മാറ്റിയത്. എന്നാല്‍ ഇതിന് ശേഷം ഇവിടെ മറ്റെന്തെങ്കിലും സംരംഭം ആരംഭിക്കുന്നതിനോ കെട്ടിടം സംരക്ഷിക്കുന്നതിനോ അധികൃതര്‍ നടപടി സ്വീകരിച്ചില്ല. പഞ്ചായത്ത് ലക്ഷക്കണക്കിന് രൂപാ മുടക്കി കെട്ടിടത്തിന്റെ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യുകയും ചുറ്റുമതില്‍ നിര്‍മ്മിക്കുകയും ചെയ്തു. മാത്രവുമല്ല ടൗണില്‍ നിന്നും മാറി സ്ഥിതിചെയ്യുന്ന കെട്ടിടം രാത്രിയായാല്‍ മദ്യപ സംഘങ്ങളും സാമൂഹ്യ വിരുദ്ധന്മാരും കൈയടക്കുന്ന അവസ്ഥയാണുള്ളതെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു. കെട്ടിടം സംരക്ഷിക്കുകയും ഒപ്പം സാമൂഹ്യ വിരുദ്ധ ശല്യത്തിന് പരിഹാരം കാണുന്നതിനും നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago