ബഹ്‌റൈനില്‍ എ.ടി.എമ്മില്‍ സ്‌കിമ്മര്‍ ഘടിപ്പിച്ചവര്‍ പിടിയില്‍
മനാമ: ബഹ്‌റൈനിലെ ജുഫൈറില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ എ.ടി.എം സ്‌കിമ്മര്‍ ഘടിപ്പിച്ചവരെ പിടികൂടി. രണ്ട് യൂറോപ്യന്‍ പൗരന്മാരാണ് പിടിയിലായിരിക്കുന്നത്. ജനറല്‍ ഡയറക്ടര്‍ ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് എക്കണോമിക് ആന്‍ഡ് ഇലക്‌ട്രോണിക് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ജുഫൈറിലെ അല്‍ ജസീറ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള ഒരു പ്രമുഖ ബാങ്കിന്റെ എ.ടി.എം കൗണ്ടറിലാണ് ബഹ്‌ററൈനിയായ ഒരാള്‍ സ്‌കിമ്മര്‍ കണ്ടെത്തിയത്. എ.ടി.എം കൗണ്ടറിലെത്തിയ ഇയാള്‍ കാര്‍ഡ് ഇടുന്നതിന് മുന്‍പായി ആ ഭാഗത്ത് ഒരു അടയാളം കണ്ടതിനെ തുടര്‍ന്നാണ് പരിശോധിച്ചത്. സ്‌കിമ്മറിനെ കുറിച്ച് മുന്‍പ് ഒരു വിഡിയോയില്‍ കണ്ടിട്ടുള്ളതിനാലാണ് ഇയാള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിഞ്ഞത്. ഉടന്‍ തന്റെ മൊബൈലില്‍ ഒരു വിഡിയോ പകര്‍ത്തി അത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ഇയാള്‍.
ഈ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് അധികാരികളടക്കം പലരും ഇതേക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ നടന്നു വരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കാര്‍ഡ് അകത്തേയ്ക്കിട്ട ശേഷം തിരികെയെടുക്കുന്ന സമയത്തിനുള്ളില്‍ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കുന്ന സംവിധാനമാണ് സ്‌കിമ്മര്‍. സാധാരണയായി എ.ടി.എം കാര്‍ഡ് ഇടുന്നതിനായുള്ള ഭാഗത്തിന് മുകളിലായി അതേ രൂപത്തില്‍ തന്നെയാണ് സ്‌കിമ്മര്‍ ഘടിപ്പിച്ചിരിക്കുന്നത്. പെട്ടെന്ന് ഒരാള്‍ക്കും തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലുള്ള ഈ സംവിധാനം വഴി ഇവിടെ വരുന്നവരുടെ ബാങ്ക് അക്കൗണ്ട് സംബന്ധിക്കുന്ന വിവരങ്ങള്‍ മറ്റൊരാള്‍ക്ക് ലഭ്യമാക്കാം. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ണില്‍ പെട്ടാല്‍ 992 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."