HOME
DETAILS

സഊദി ബോണ്ട് വില്‍പന: ആറു അന്താരാഷ്ട്ര ബാങ്കുകളുമായി ധാരണ

  
backup
July 15 2016 | 17:07 PM

saudi-bond

 റിയാദ്: രാജ്യത്തെ ബോണ്ട് വില്‍പനക്കായി അന്താരാഷ്ട്ര ബാങ്കുകളുമായി ധാരണയിലെത്തി. ലോകത്തെ വിവിധ രാജ്യങ്ങളിലെ പ്രമുഖ ആറു അന്താരാഷ്ട്ര കമ്പനികളുമായി ബോണ്ട് വില്‍പനക്കുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്നാണറിയുന്നത്.
          ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബി.എന്‍.പി പരിബാസ് എസ്.എ, ജര്‍മനി ഡച്ച് ബാങ്ക് എജി, ഗോള്‍ഡ് മാന്‍ സാച്‌സ് ഗ്രൂപ്പ്, മിറ്റ്‌സുബിഷി യു.എഫ്.ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, മൊര്‍ഗാന്‍ സ്റ്റാന്‍ലി എന്നീ പ്രമുഖ ബാങ്കുകളുമായാണ് ബോണ്ട് വില്‍പനക്കായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതെന്ന് ബിസിനസ് രംഗത്തെ പ്രമുഖര്‍ വെളിപ്പെടുത്തി. തിരഞ്ഞെടുത്ത ബാങ്കുകളുമായി ഈ മാസം തന്നെ വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നാണറിയുന്നത്.


                ജി.സി.സി രാജ്യങ്ങളുടെ നേരത്തെയുള്ള ഏക ആശ്രയമായിരുന്ന എണ്ണ വിപണി കൂപ്പു കുത്തുകയും  താഴ്ന്ന വില തുടരുകയും ചെയ്തതിനെ തുടര്‍ന്നാണ് അറബ് രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധി  രൂക്ഷമായത്. ഇതിനെ തുടര്‍ന്നാണ് സഊദിയടക്കമുള്ള പ്രമുഖ രാജ്യങ്ങള്‍ തങ്ങളുടെ ബോണ്ടുകള്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്.  സഊദി അറേബ്യ 10 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ബോണ്ടുകളാണ് വില്‍പനക്ക് വെച്ചിരിക്കുന്നത്.  സഊദി വിഷന്‍ 2030 ന്റെ കീഴില്‍ പ്രഖ്യാപിച്ച ദേശീയ പരിവര്‍ത്തന പദ്ധതി 2020 ആകുമ്പോഴേക്ക് 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ലക്ഷ്യം വെക്കുകയും സാമ്പത്തിക ലാഭം കിട്ടുന്നതു വരെയായി നിലവിലെ കടം 7. 7 ശതമാനത്തില്‍ നിന്നും 30 ശതമാനമാകുകയും ചെയ്യുമെന്നാണ് കരുതുന്നത്.


               അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിന്റെ മുന്നറിയിപ്പു പ്രകാരം 2021 അവസാനത്തോടെ ആറു ജി.സി.സി അംഗരാജ്യങ്ങളുടെ കടം 900 ബില്യണ്‍ ഡോളറായി ഉയര്‍ന്നേക്കും. ജി.സി.സി രാജ്യമായ കുവൈത്ത് 9.9 ബില്യണ്‍ ഡോളറിന്റെ ബോണ്ടുകള്‍ വില്‍പനക്കായി നീക്കിയിട്ടുണ്ട്. സഊദി അറേബ്യയുടെ ബോണ്ട് വില്‍പന സമയത്ത് തങ്ങളുടെ ബോണ്ടും വില്‍പന നടത്തുമെന്ന് കരുതുന്നതായും കുവൈത്ത് സാമ്പത്തിക മന്ത്രി അനസ് അല്‍ സാലിഹ് വ്യക്തമാക്കി.
           നേരത്തെ ഏപ്രില്‍, മെയ് മാസങ്ങളിലായി ഖത്തര്‍ 9 ബില്യണ്‍ ഡോളറിന്റെയും അബുദാബി 5 ബില്യണ്‍ ഡോളറിന്റെയും ബോണ്ടുകള്‍ വില്‍പന നടത്തിയിരുന്നു. അതേസമയം, സഊദി അറേബ്യയുടെ ബോണ്ട് വില്‍പന സംബന്ധിച്ച് സാമ്പത്തിക മന്ത്രാലയം ഔദ്യോഗിക വിശദീകരണം ഇതു വരെ പുറത്തുവിട്ടിട്ടില്ല.
         
    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago