എല്‍.പി.എസ് അറബിക് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യമുയരുന്നു
പട്ടാമ്പി: പാലക്കാട് ജില്ലയിലെ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് എല്‍.പി.എസ് യുടെ കാലാവധി ഈ മാസം തീരുകയാണന്നും ലിസ്റ്റ് നീട്ടിതരണമെന്നും സര്‍ക്കാരിനോട്്് റാങ്ക് ഹോള്‍ഡേഴ്‌സ് ആവശ്യപ്പെട്ടു.
2015 ല്‍ നിലവില്‍ വന്ന നൂറോളം പേരുടെ ലിസ്റ്റില്‍ നിന്നും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നാമമാത്രമായ നിയമനമാണ് നടന്നിട്ടുള്ളതെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് ആരോപിച്ചു.
ജില്ലയിലെ ഗവ.എല്‍.പി സ്‌കൂളുകളില്‍ 2015 മുതല്‍ 2018 വരെ ലിസ്റ്റില്‍ ഉള്ള പകുതിപേരെങ്കിലും നിയമിക്കാനുള്ള ഒഴിവുകള്‍ ഉണ്ടായിരുന്നതായും യോഗത്തില്‍ ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നിയമനങ്ങളുടെ മെല്ലെപോക്കിന് കാരണമെന്നും അതിനാല്‍ അധ്യാപക സംഘടനകള്‍ ഇടപെട്ട് കാലാവധി അവസാനിക്കുന്നതിന് മുന്‍പ് നിയമനങ്ങള്‍ നടത്താനുള്ള ഇടപെടലുകള്‍ ഉണ്ടാക്കണമെന്നും റാങ്ക്‌ഹോള്‍ഡേഴ്‌സ് ആവശ്യപ്പെട്ടു.
സമാന തസ്തികയിലെ കാറ്റഗറിയിലുള്ള മറ്റുജില്ലകളില്‍ നിയമനങ്ങള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കൂടുതല്‍ നടന്നിട്ടുണ്ടെന്നും പാലക്കാട് ജില്ലയില്‍ മാത്രമാണ് അറബിക് എല്‍.പി.എസ് തസ്തിക നിയമനങ്ങള്‍ മരവിച്ച്് കിടക്കുന്നതെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് പറഞ്ഞു. പി.എസ്.സി, ഡി.ഡി.ഇ, വകുപ്പ് മന്ത്രിമാര്‍ എന്നിവരിലേക്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിതരണമെന്നാവശ്യപ്പെട്ടും റാങ്ക്് ലിസ്റ്റില്‍ നിന്നും നിയമനങ്ങള്‍ പരമാവധി നടത്തണമെന്നും ആവശ്യപ്പെട്ട്്് നിവേദനം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."