പട്ടാമ്പിയിലെ ഗതാഗതക്കുരുക്ക് ബൈപ്പാസ് റോഡിനായി കാത്തിരിപ്പ് നീളുന്നു
പട്ടാമ്പി: ഗതാഗതക്കുരുക്കില്‍നിന്ന് ശാശ്വതപരിഹാരം ലക്ഷ്യമിട്ടാണ് പട്ടാമ്പി ബൈപ്പാസ് റോഡ് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍, ഇപ്പോഴും റോഡ് പാതിവഴിയിലാണ്. നഗരത്തില്‍ പ്രവേശിക്കാതെ മേലേപട്ടാമ്പി മാര്‍ക്കറ്റ് സമുച്ചയ പരിസരത്ത് നിന്ന് കണ്ടംതോടിനരികിലൂടെ ഞെരവത്ത്പാടം പെരുമുടിയൂര്‍ഗേറ്റ് വഴി പള്ളിപ്പുറം-പട്ടാമ്പി റോഡിലെത്തുന്നതാണ് വിഭാവനംചെയ്ത ബൈപ്പാസ് റോഡ്.
ഫണ്ടിന്റെ അപര്യാപ്തതയും മറ്റുമായി ബൈപ്പാസ് റോഡ് നിര്‍മാണം നീളുകയാണ്. പട്ടാമ്പി ബ്ലോക്ക്പഞ്ചായത്തിന്റെ പദ്ധതിയായിട്ടാണ് ബൈപ്പാസ് കൊണ്ടുവന്നത്. പെരിന്തല്‍മണ്ണറോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മേലേപട്ടാമ്പിയില്‍ പ്രവേശിക്കാതെതന്നെ സ്റ്റാന്‍ഡ് പരിസരത്ത് എത്തുംവിധമാണിത്. പാടംവഴി റോഡിനായി സ്ഥലമടക്കം ഏറ്റെടുത്തെങ്കിലും പിന്നീട് ടാറിങ് അടക്കമുള്ളവ വൈക്കുകയായിരുന്നു.
പിന്നാക്കപ്രദേശ വികസനഫണ്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെയാണ് റോഡുപണി നിന്നത്. കേരളത്തില്‍ പാലക്കാട്, വയനാട് ജില്ലകളില്‍ മാത്രമാണ് ഈ പദ്ധതിയില്‍ പണിതുടങ്ങിയത്. പട്ടാമ്പി പഞ്ചായത്ത് നഗരസഭയായി മാറിയതോടെ ബ്ലോക്ക് ഈ പദ്ധതി നഗരസഭയ്ക്ക് വിട്ടുനല്‍കി. പിന്നീട് നടപടിയൊന്നുമുണ്ടായില്ല. പദ്ധതിയുടെ ചിലഭാഗങ്ങളില്‍ റോഡ് ഇപ്പോഴും ഒറ്റടയടിപ്പാതയായി തുടരുകയാണ്. റോഡിന്റെ ഇരുവശവും പാര്‍ശ്വഭിത്തി കെട്ടി സോളിങ്ങും മെറ്റലിങ്ങും ടാറിങ്ങും നടക്കാനുണ്ട്.
മൂന്നരക്കിലോമീറ്ററോളുമുള്ള റോഡ് വിഭാവനംചെയ്തപോലെ പൂര്‍ത്തീകരിക്കാന്‍ രണ്ടുകോടി രൂപയെങ്കിലും വേണം. റോഡിന്റെ കൂടുതല്‍ ഭാഗവും നഗരസഭയിലൂടെയാണ് കടന്നുപോകുന്നത്. കുറച്ചുഭാഗം മുതുതലപഞ്ചായത്തിന്റെ പെരുമുടിയൂരിലൂടെയുമാണ്. ഫണ്ട് വെക്കുന്ന കാര്യം ആലോചിക്കുമെന്നും ബൈപ്പാസ് റോഡിന് നിലവില്‍ നഗരസഭയുടെ ഫണ്ടൊന്നും നീക്കിവെച്ചിട്ടില്ലെന്നും ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് നഗരസഭാ ചെയര്‍ കെ.എസ്.ബി.എ തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."