കാട്ടാനകള്‍ വാഴകള്‍ നശിപ്പിച്ചു
ഗൂഡല്ലൂര്‍: ശ്രീമധുര പഞ്ചായത്തിലെ കുന്തിച്ചാലില്‍ കാട്ടാനക്കൂട്ടമിറങ്ങി നേന്ത്രവാഴകള്‍ നശിപ്പിച്ചു. സ്വദേശിയായ വേലായുധന്റെ വാഴത്തോട്ടമാണ് കാട്ടാനക്കൂട്ടം പൂര്‍ണമായും നശിപ്പിച്ചത്. വായ്പയും മറ്റുമെടുത്ത് ഇത്തവണ 2,000ത്തോളം വാഴകളാണ് ഇത്തവണ വച്ചിരുന്നത്.
കാട്ടാനയുടെ ആക്രമണത്തില്‍ വാഴത്തോട്ടം പൂര്‍ണമായും നശിച്ചിട്ടുണ്ട്. വന്യ മൃഗങ്ങള്‍ കൃഷിയിടത്തില്‍ എത്തുന്നത് തടയണമെന്നും സംരക്ഷണം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. കൂടാതെ ഉപ്പട്ടി ചേലക്കുന്നില്‍ ഇറങ്ങിയ കാട്ടാന സ്വദേശി ജോണിന്റെ വീടിന്റെ ജനാലകളും വാതിലുകളും തകര്‍ത്തു. വീടിന് സമീപത്തെ കുടിവെള്ള പൈപ്പുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. നീലഗിരി ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്.
വന്യമൃഗങ്ങളുടെ ആക്രമണങ്ങില്‍ ഇതിനകം നിരവധി മനുഷ്യജീവനുകളാണ് ജില്ലയില്‍ മാത്രം പൊലിഞ്ഞത്. പ്രതിരോധ സംവിധാനങ്ങള്‍ ഫലവത്താകാത്തതാണ് വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമെത്താനുള്ള പ്രധാന കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."