HOME
DETAILS
MAL
ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് അപേക്ഷ നല്‍കാം
backup
July 08 2018 | 08:07 AM
പാലക്കാട്: ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ നേതൃതത്തില്‍ നടക്കുന്ന പരാതി പരിഹാര അദാലത്തില്‍ വില്ലേജ്- താലൂക്ക് മുഖേനയും ഓണ്‍ലൈന്‍ വഴിയും അപേക്ഷ നല്‍കാം. പാലക്കാട് താലൂക്കിന്റെ ജൂലൈ മാസത്തെ അദാലത്ത് 21ന് നഗരസഭ ടൗണ്‍ഹാളില്‍ നടക്കും.
എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച ഓരോ താലൂക്ക് വീതം അദാലത്ത് സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചികിത്സാ ധനസഹായം, എല്‍ആര്‍എം കേസുകള്‍, റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റൂട്ടറി പരിഹാരം, എന്നിവ ഒഴിച്ചുള്ള എല്ലാം അദാലത്തില്‍ പരിഹരിക്കും. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായ പരാതികള്‍ ലഭിച്ചാല്‍ ഓണ്‍ലൈന്‍ മുഖേന സ്വീകരിക്കാനുള്ള സൗകര്യം താലൂക്കില്‍ ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."