സുപ്രഭാതം 7ാമത് എഡിഷന്; പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപമായി
പാലക്കാട്: സുപ്രഭാതം 5-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ നെല്ലറയായ പാലക്കാട് നിന്ന് സെപ്തംബര്‍ ഒന്നിന് സുപ്രഭാതം 7ാമത് എഡിഷന് തുടങ്ങുന്നതിന്റെ ഭാഗമായി വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ചെര്‍പ്പുളശ്ശേരി സമസ്ത ജില്ലാകാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത ജില്ലാ നേതൃസംഗമം അന്തിമരൂപം നല്കി. പോസ്റ്റര്‍, ബാനര്‍, ഫ്ളക്സ് ബോര്‍ഡുകള്‍, സ്ക്വാഡ്, കണ്‍വന്‍ഷനുകള്‍ ഉള്‍പ്പടേയുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കുലേഷന്‍ ക്യാംപയിന്, സ്ഥാപന പര്യടനം, സബ് ബ്യൂറോകള്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ക്കു രൂപം നല്കി. സി.മുഹമ്മദലി ഫൈസി കോട്ടോപ്പാടം ചെയര്‍മാനും അശ്ക്കറലി കരിമ്പ കണ്‍വീനറുമായി സ്ഥാപന പര്യടന സമിതിക്കും, സയ്യിദ് അബ്ദുറഹിമാന് ജിഫ്രി തങ്ങള്‍ വല്ലപ്പുഴ ചെയര്‍മാനും സി.മുഹമ്മദ്കുട്ടി ഫൈസി അലനല്ലൂര്‍ കണ്‍വീനറുമായി ഫിനാന്‍സ് കമ്മിറ്റിക്കും രൂപം നല്കി. മുഹമ്മദ്കുട്ടി ഫൈസി അലനല്ലൂര്‍ നേതൃസംഗമത്തില്‍ അധ്യക്ഷനായി.
എസ്.വൈ.എസ് സംസ്ഥന വൈസ് പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.ജെ.എം.സി.സി സെക്രട്ടറി കുടക് അബ്ദുറഹിമാന് മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. എഡിഷന് കണ്‍വീനര്‍ ടി.കെ മുഹമ്മദ് കുട്ടി ഫൈസി സ്വാഗതവും എസ്.കെ.ജെ.എം ജില്ലാ ജനറല്‍സെക്രട്ടറി സി.മുഹമ്മദലി ഫൈസി നന്ദിയും പറഞ്ഞു.
സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും ജില്ലാ ഭാരവാഹികളായ സി.മുഹമ്മദലി ഫൈസി പൊട്ടച്ചിറ, കെ.പി.എ സമദ് മാസ്റ്റര്‍, ടി.പി അബൂബക്കര്‍ മുസ്ലിയാര്, ഇ.വി ഖാജാദാരിമി, ജി.എം സ്വലാഹുദ്ധീന്‍ ഫൈസി, എം.എം ബഷീര്‍മാസ്റ്റര്‍, പി.എം യൂസഫ് പത്തിരിപ്പാല, വി.മുഹമ്മദ് ഫൈസി, എന്‍.ഹബീബ് ഫൈസി, എ.എ ഖാദര്‍ അന്‍വരി, എം.ടി മുസ്തഫ അഷ്റഫി, എം.വീരാന്‍ഹാജി, സംസം ബഷീര്‍, എം.ടി സൈനുല്ആബിദീന് മാസ്റ്റര്‍, അബ്ദുല്‍ഖാദര്‍ ഫൈസി തലക്കശ്ശേരി, യു.ഹൈദ്രലി ഹസനി, എം.മുഹമ്മദലി സഅദി, അസീസ് ഫൈസി, ടി.എം.ഖാസിം മുസ് ലിയാര്‍, പി.കെ അന്‍വര്‍ സാദിഖ് ഫൈസി, പി.കുഞ്ഞുമുഹമ്മദ് ഫൈസി മോളൂര്‍, മുഹമ്മദലി മാസ്റ്റര്‍ വടക്കമണ്ണ, പി.മുഹമ്മദ്കുട്ടി മാസ്റ്റര്‍, അജ്മല്‍ ബീവിപ്പടി, സാദാലിയാഖത്തലി ഖാന് ഹാജി കല്ലടിക്കോട്, അബുദാബി സുന്നി സെന്റര്‍ സെക്രട്ടറി ഉമര്‍ഹാജി കൂറ്റനാട്, അബുദാബി എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ മുസ്തഫ മുതുതല, സലീംകോട്ടോപ്പാടം, ശിഹാബുദ്ധീന്‍ അന്‍വരി കൈപ്പുറം, ആബിദ് ഫൈസി പുലാക്കാട് (കുവൈറ്റ്) സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."