HOME
DETAILS

കൊവിഡ് ബാധിച്ച് മൂന്ന് ആലപ്പുഴ സ്വദേശികള്‍ സഊദിയില്‍ മരിച്ചു

  
backup
July 01 2020 | 05:07 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86


ആലപ്പുഴ: കൊവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശികളായ മൂന്നു പേര്‍ സഊദിയില്‍ മരിച്ചു. കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ പി.എസ്.രാജീവ് (53), ചാരുംമൂട് ചുനക്കര തെക്ക്തടത്തില്‍ കിഴക്കതില്‍ സൈനുദ്ദീന്‍ (47),
തൃക്കുന്നപ്പുഴ പാനൂര്‍ സ്വദേശി കുന്നച്ചംപറമ്പില്‍ മുഹമ്മദ് റഊഫ് (55) എന്നിവരാണ് ദമാമില്‍ മരിച്ചത്.
രണ്ടാഴ്ച മുന്‍പാണ് രാജീവിനെ കടുത്ത പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതോടെ ദമാം മെറ്റെണിറ്റി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. ബിന്ദു രാജീവാണ് ഭാര്യ. അശ്വിന്‍ രാജ്, കാര്‍ത്തിക് രാജ് എന്നിവര്‍ മക്കളാണ് .
സൈനുദ്ദീന്‍ 20 വര്‍ഷമായി ഗള്‍ഫില്‍ ബിസിനസ് നടത്തുകയായിരുന്നു.
മൂന്നാഴ്ചയായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ: മാജിദ, മക്കള്‍: സല്‍മാന്‍, സഫാന്‍ (ഇരുവരും വിദ്യാര്‍ഥികള്‍).
ദമാമിലെ പെട്രോള്‍ പമ്പ് ജീവനക്കാരനായ അബ്ദുള്‍ റഊഫ് രോഗബാധിതനായി ഖത്വഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ബെന്‍സിറ. മക്കള്‍: ആമിന, സഫിയ, ആയിഷ (മൂവരും വിദ്യാര്‍ഥികള്‍). പാനൂര്‍ കുന്നച്ചംപറമ്പില്‍ പരേതരായ മുഹമ്മദ് സ്വാലിഹ് ലബ്ബയുടെയും സഫിയാ ബീവിയുടെയും മകനാണ്. 30 വര്‍ഷമായി ദമാമില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ റഊഫ് ഒരുവര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നുപോയത്. ഇപ്പോള്‍ നാട്ടില്‍ വരാനുള്ള തയാറെടുപ്പ് നടത്തുന്നതിനിടെയാണ് മരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago