HOME
DETAILS
MAL
'പ്ലസ് വണ്‍ പ്രവേശനം: മുഴുവന്‍ കുട്ടികള്‍ക്കും അവസരം ലഭിക്കും'
backup
July 01 2020 | 05:07 AM
തിരുവനന്തപുരം: ഈ വര്‍ഷം ഉന്നതപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. നിലവില്‍ സീറ്റ് വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ല. പ്ലസ് വണ്ണിനും ഐ.ടി.ഐകളിലുമായി 4,23,971 സീറ്റുകള്‍ നിലവിലുണ്ട്.
കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണ്. സി.ബി.എസ്.ഇ ഫലം കൂടി വന്നശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. പ്ലസ് വണ്‍ പ്രവേശനവും പഠനവും സംബന്ധിച്ച് ഇപ്പോള്‍ യാതൊരു ആശങ്കയുമില്ല. പ്രവേശന നടപടികള്‍ ഓണ്‍ലൈനായി നടക്കും. പഠനവും ഓണ്‍ലൈനായി ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. സംസ്ഥാനത്തെ പാഠപുസ്തക വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."