ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള തൊഴില്‍ നിയമാവലി: കുവൈത്തില്‍ അംഗീകാരമായി
റിയാദ്: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചുള്ള തൊഴില്‍ നിയമം കുവൈത്തില്‍ അംഗീകാരമായി. പതിനായിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാകുന്ന നിയമത്തിന് ജി.സി.സിയില്‍ ഇതാദ്യമായാണ് ഒരു അറബ് രാജ്യം അംഗീകരിക്കുന്നത്.
പുതിയ നിയമാവലി കുവൈത്ത് അംഗീകാരം നല്‍കിയതോടെ പതിനായിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള പരിഗണനയും മറ്റും ലഭിക്കും. അന്താരാഷ്ട്ര തൊഴില്‍ നിയമത്തിനനുസൃതമായി ഗാര്‍ഹിക തൊഴിലാളികളുടെ മാസാന്ത ശമ്പളം 60 കുവൈത്തി ദിനാര്‍ (200 ഡോളര്‍) ആയി നിജപ്പെടുത്തി. ഹ്യൂമന്‍ റൈറ്റ് വാച്ച് ( എച്ച്.ആര്‍.ഡബ്ല്യൂ)ന്റെ അംഗീകാരത്തിലള്ള അന്താരാഷ്ട്ര തൊഴില്‍ നിയമത്തിലെ ആഴ്ചയില്‍ ഒരു അവധി, വര്‍ഷത്തില്‍ 30 ദിവസത്തെ ശമ്പളത്തോടു കൂടെയുള്ള വാര്‍ഷിക അവധി, ദിവസം വിശ്രമത്തോടുകൂടിയുള്ള 12 മണിക്കൂര്‍ ജോലിയും അധിക മണിക്കൂര്‍ ജോലി ചെയ്താല്‍ അധിക കൂലി, ജോലി പിരിഞ്ഞു പോകുമ്പോഴുളള എന്‍ഡ് ഓഫ് സര്‍വീസ് ആനുകൂല്യം എന്നിവ ലഭിക്കും. കുവൈത്തില്‍ 600,000 ഗാര്‍ഹിക തൊഴിലാളികള്‍ ഉള്ളതായാണ് കണക്കുകള്‍. ജി.സി.സിയില്‍ മൊത്തത്തിലായി 2. 4 മില്യണ്‍ തൊഴിലാളികളാണുള്ളത്. ജി.സി.സിയിലെ മിക്കയിടത്തും ഇവര്‍ കടുത്ത പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."