ചാവക്കാട് ചേറ്റുവ ദേശീയപാത സഞ്ചാരയോഗ്യമാക്കണം താലൂക്ക് വികസന സമിതി
ചാവക്കാട്: ചാവക്കാട് ചേറ്റുവ ദേശീയപാതയിലെ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് താലൂക്ക് വികസസമിതി ആവശ്യപ്പെട്ടു.
ശനിയാഴ്ച്ച ചേര്‍ന്ന താലൂക്ക് വികസന യോഗത്തില്‍ സി.പി.ഐ മണ്ഡലം പ്രസിഡന്റ് പി. മുഹമ്മദ് ബഷീര്‍, എന്‍.സി.പി പ്രതിനിധി എം.കെ ഷംസുദ്ദീന്‍ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
റോഡ് ടാറിങ് മഴക്ക് ശേഷമേ നടത്താനാകൂവെന്ന് യോഗത്തില്‍ പങ്കെടുത്ത ദേശീയ പാത വിഭാഗം എന്‍ജിനീയര്‍ അറിയിച്ചു.
ടാറിങ് മഴക്ക് ശേഷമാണെങ്കിലും കുഴികളും കുണ്ടുകളും നികത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് അധ്യക്ഷനായ നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബറും ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് പ്രതിനിധി തോമസ് ചിറമല്‍ ചാവക്കാട് ചേറ്റുവ റോഡ് , പാലയൂര്‍ റോഡ് , ചക്കംകണ്ടം മാലിന്യസംസ്‌കരണപ്ലാന്റ് തുടങ്ങിയ വിഷയങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ചയര്‍മാന്‍ എതിര്‍പ്പുമായി രംഗത്തുവന്നു. റോഡ് വിഷയം പലതവണ മുന്‍പും ചര്‍ച്ചചെയ്തതിനാല്‍ ഇനി വേണ്ടെന്നായിരുന്നു ചെയര്‍മാന്റെ നിലപാട്.
അദേഹത്തെ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കാനും ചെയര്‍മാന്‍ അനുമതി നല്‍കിയില്ല. തോമസ് ചിറമല്‍ ചെയര്‍മാന് വഴങ്ങാതെ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ഇതോടെ യോഗം ബഹളമയമായി. തോമസ് ചിറമലിനെ അനുകൂലിച്ച് യോഗത്തിലുണ്ടായിരുന്ന പൊതുപ്രവര്‍ത്തകരും രംഗത്തെത്തിയതോടെ യോഗം ബഹളത്തില്‍ മുങ്ങി.
ജനകീയ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത് തടയാനുള്ള ചെയര്‍മാന്റെ നീക്കം പരിഹാസ്യമാണെന്നും , ഏകാധിപതിയെപോലെയാണ് ചെയര്‍മാന്‍ പെരുമാറുന്നതെന്നും തോമസ് പറഞ്ഞു.
തകര്‍ന്ന റോഡുകള്‍ ശരിയാക്കാന്‍ നടപടിയായ നിലക്ക് കൂടുതല്‍ ചര്‍ച്ചവേണ്ടെന്നാണ് താന്‍ ഉദേശിച്ചതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.
പാവറട്ടിയിലെ പ്രാഥമിക ആരോഗ്യകേ്ര്രന്ദങ്ങളില്‍ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരെ നിയമിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അബു വടക്കേതില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുന്നയൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്നും പുന്നയുകുളം പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്‌ക്കൂള്‍ അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും എന്‍.സി.പി പ്രതിനിധി എം കെ ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. തീരമേഖലയില്‍ രൂക്ഷമായ തെരുവുനായ ശല്ല്യം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ടി പി ഷാഹു ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ കെ പ്രേംചന്ദ് , അഡ്വ പി മുഹമ്മദ് ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."