പതിനൊന്നുകാരിക്ക് പീഡനം: പിതാവടക്കം മൂന്നുപേര്‍ അറസ്റ്റില്‍
രാജകുമാരി: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ ശാന്തന്‍പാറ പൊലിസ് അറസ്റ്റ് ചെയ്തു. മേലേ ചെമ്മണ്ണാര്‍ ഏറത്ത് ബിജു(40), പനക്കപ്പതാല്‍ ഉണ്ണിയെന്നു വിളിക്കുന്ന തോമസ്(35), പെണ്‍കുട്ടിയുടെ പിതാവ് എന്നിവരെയാണ് ശാന്തന്‍പാറ എസ്.ഐ.വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പിതാവിന്റെ മൗനാനുവാദത്തോടെയാണ് ഇവര്‍ മകളെ പീഡിപ്പിച്ചിരുന്നത്. രണ്ടാം വയസില്‍ അമ്മ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടി എറണാകുളത്തെ ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്. അവധിക്ക് മാത്രമാണ് പെണ്‍കുട്ടിയെ പിതാവ് വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുവന്നിരുന്നത്. വീട്ടില്‍ എത്തുമ്പോഴെല്ലാം ഇവര്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇത്തവണയും പീഡനം നടന്നു. പിതാവിന്റെ സുഹൃത്തുക്കള്‍ വൈകുന്നേരങ്ങളിലടക്കം വീട്ടിലിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു. അവധിക്ക് ശേഷം ഹോസ്റ്റലില്‍ തിരിച്ച് എത്തിയ കുട്ടിയില്‍ അസ്വഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവിരമറിയിക്കുകയും ഇവരുടെ നിര്‍ദേശ പ്രകാരം പൊലിസ് കേസ് എടുത്ത് പിതാവ് ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."