ഉപജില്ലാ ധര്‍ണ നടത്തി
കുന്നംകുളം : കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ച്(കെ.പി.എസ്.ടി.എ) കേരള പ്രദേശ് സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉപജില്ലാ ധര്‍ണ നടത്തി.
നഗരകേന്ദ്രത്തില്‍ നടന്ന ധര്‍ണ ഡി.സി.സി സെക്രട്ടറി കെ.സി ബാബു ഉദ്ഘാടനം ചെയ്തു. (കെ.പി.എസ്.ടി.എ) ഉപജില്ലാ പ്രസിഡന്റ് ജയപ്രകാശ് ഗോപാലന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പറും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ കെ. ജയശങ്കര്‍ മുഖ്യതിഥിയായി. അധ്യാപക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മെയ് മൂന്ന് മുതല്‍ അഞ്ച് വരെ സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ ത്രിദിന സത്യാഗ്രഹത്തിന് ശേഷവും നിഷേധ നിലാപാട് തുടരുന്ന സാഹചര്യത്തിലാണ് ഉപജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുന്നത്.വിദ്യാഭ്യാസ വകുപ്പിലെ അധ്യാപിക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, സ്‌ക്കൂള്‍ മാനേജരുടെ ശിക്ഷാധികാരം എടുത്തുകളയുക, അധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് ശമ്പളം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."