ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ഇവരുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് അശോക് മേനോന്‍ തള്ളിയത്. ഹരജിക്കാരി സ്ത്രീയാണെങ്കിലും ആറു കൊലപാതകങ്ങളില്‍ പ്രതിയാണ്. ഇവര്‍ പ്രതിയായ കേസുകള്‍ അതീവ ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്നും കോടതി വിലയിരുത്തി. സിലിയെ 2016 ജനുവരിയില്‍ താമരശേരിയിലെ ദന്താശുപത്രിയില്‍ വച്ച് മഷ്‌റൂം ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ച് നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. സയനൈഡ് കലക്കിയ വെള്ളവും ഇവര്‍ കുടിക്കാന്‍ നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് ജോളിയെ കൊലപാതകക്കേസില്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."