ഒരിഞ്ചു സര്‍ക്കാര്‍ ഭൂമി പോലും അന്യാധീനപ്പെടരുത്: കാനം
തിരുവനന്തപുരം: ഒരിഞ്ചു സര്‍ക്കാര്‍ ഭൂമി പോലും അന്യാധീനപ്പെടാന്‍ പാടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പട്ടത്ത് പി.എസ് ശ്രീനിവാസന് സ്മാരക തൊഴിലാളി പഠനഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച കോര്‍പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും സി.പി.ഐ ജനപ്രതിനിധികളുടെ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമിയില്ലാതെ സ്വന്തം വീടിനുള്ളില്‍ ശവം മറവുചെയ്ത് അതിനുമുകളില്‍ കട്ടിലിട്ട് കിടക്കുന്ന ജനങ്ങള്‍ കേരളത്തിലുണ്ട്.
അതേസമയം, ആയിരക്കണക്കിന് സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിച്ച് കൈവശപ്പെടുത്തി കൈയേറ്റക്കാരായി പലയാളുകളും പല ഭാഗങ്ങളിലുമുണ്ട്. അതില്‍ ആരുടെ പക്ഷത്താണ് സി.പി.ഐ എന്നു ചോദിച്ചാല്‍ പാവപ്പെട്ടവരുടെ പക്ഷത്താണെന്ന് നിസംശയം പറയാന്‍ കഴിയുമെന്നും കാനം വ്യക്തമാക്കി.
സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി, അഡ്വ. ജി.ആര് അനില്‍, വി.പി ഉണ്ണികൃഷ്ണന് സംസാരിച്ചു. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, കണ്ട്രോള് കമ്മിഷന് ചെയര്മാന് വെളിയം രാജന് എന്നിവര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."