'ഇവിടെ ഒരു റോഡുണ്ടായിരുന്നു' ഗ്രാമീണ റോഡുകള്‍ മുഴുവന്‍ തോടുകളായി മാറി
കൈപ്പമംഗലം : മഴ കനത്തതോടെ ഗ്രാമീണ റോഡുകള്‍ മുഴുവന്‍ തോടുകളായി മാറുകയാണ്. മേഖലയിലെ നിരവധി റോഡുകളാണ് ജനങ്ങള്‍ക്ക് ദുരിതമായി മാറിക്കൊണ്ടിരിക്കുന്നത്.
വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് അതില്‍ വെള്ളം നിറയുന്ന അവസ്ഥയാണ് ഇന്നുള്ളത്. റോഡറിയാത്ത പുതുയാത്രികര്‍ വലിയ കുഴികളില്‍ വീണ് അപകടം ഉണ്ടാകുന്നത് നിത്യ സംഭവമായി മാറുകയാണ്. ജൂണ്‍ ,ജൂലായ് മാസങ്ങള്‍ സാധാരണ രീതിയില്‍ മഴക്കാലമാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ അതിന് മുന്‍പ് അറ്റകുറ്റ പണികള്‍ നടത്താന്‍ അധികാരികള്‍ ശ്രമിക്കുന്നില്ല.
വെള്ളം കെട്ടിനിന്ന് അപകടം ഉണ്ടാകുമ്പോള്‍ മാത്രം ക്വാറി വെസ്റ്റും മറ്റുമായി ബന്ധപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. മേഖലയില്‍ കൈപ്പമംഗലം കാക്കാത്തതിരുത്തി ലാല്‍ ബഹാദൂര്‍ കോളനി റോഡ് കുളത്തിനെക്കാള്‍ മോശം അവസ്ഥയിലാണ്. പട്ടികജാതി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല തീര്‍ത്തും സഞ്ചാര യോഗ്യമല്ലാതാകുകയാണ്. കൈപ്പമംഗലം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലാണ് ലാല്‍ ബഹദൂര്‍ കോളനി.പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ ഫാറൂക്ക് റോഡും വിഭിന്നമല്ല.
അന്‍പതില്‍ പരം കുടുംബങ്ങള്‍ ദിവസങ്ങളായി വെള്ളത്തിലൂടെയാണ് സഞ്ചരിക്കുന്നത്. മഴക്കാലത്തിന് മുന്‍പ് ഗ്രാമീണ റോഡുകള്‍ സഞ്ചാര യോഗ്യമാക്കാനുള്ള നടപടികള്‍ വയ്കുന്നതാണ് ജനങ്ങളുടെ ഇത്തരം ദുരിതത്തിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."