കുന്നുമ്മലങ്ങാടി പള്ളി ആക്രമണം ജില്ലാ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
മാനന്തവാടി: ഭരണ സംവിധാനത്തിന്റെ മറവില്‍ പൊലിസ് സഹായത്തോടെ കാന്തപുരം വിഭാഗം ജില്ലയില്‍ ശാന്തമായി നടന്നുവരുന്ന മദ്‌റസകളിലും പള്ളികളിലും അക്രമങ്ങള്‍ നടത്താനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാനും മാനന്തവാടി ബാഫഖി ഹോമില്‍ ചേര്‍ന്ന ജനകീയ കണ്‍വന്‍ഷന്‍ ജില്ലാ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി.
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം എന്നിവര്‍ രക്ഷാധികാരികളും പിണങ്ങോട് അബൂബക്കര്‍ ചെയര്‍മാനും സി.പി ഹാരിസ് ബാഖവി കണ്‍വീനറും കെ.സി ആലി ട്രഷററുമായ 10 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. ജില്ലാ കലക്ടര്‍, പൊലിസ് സുപ്രണ്ട് അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കാനും കുന്നുമ്മലങ്ങാടി പള്ളിയില്‍ അതിക്രമിച്ച് കയറിയ പൊലിസുകാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
അല്ലാത്തപക്ഷം എസ്.പി ഓഫിസ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പി.കെ അസ്മത്ത്, പി.സി ഇബ്രാഹിം ഹാജി, പടയന്‍ മുഹമ്മദ്, ഹാരിസ് ബാഖവി, പിണങ്ങോട് അബൂബക്കര്‍, ഇബ്രാഹിം ഫൈസി പേരാല്‍, അയ്യൂബ് മുട്ടില്‍, കേളോത്ത് സലീം, ഷുക്കൂര്‍ തരുവണ, പി.കെ അമീന്‍, മുഹമ്മദ് റഹ്മാനി, കേളോത്ത് അബ്ദുല്ല, കബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."